കനത്ത മഴക്ക് പിന്നാലെ മഹാരാഷ്ട്രയിലെ റോഡിൽ മുതലയുടെ സവാരി
തീരദേശമേഖലയായ രത്‌നഗിരി ജില്ലയിലാണ് മുതല റോഡിലിറങ്ങിയത്.
മുംബൈ: കനത്ത മഴക്ക് പിന്നാലെ മഹാരാഷ്ട്രയിലെ റോഡിൽ മുതലയുടെ സുഖസവാരി. തീരദേശമേഖലയായ രത്‌നഗിരി ജില്ലയിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറാണ് റോഡിലൂടെ സഞ്ചരിക്കുന്ന മുതലയുടെ വീഡിയോ പകർത്തിയത്.
സമീപത്തുള്ള ശിവ നദിയിൽ വെള്ളമുയർന്നതിനെ തുടർന്നാണ് മുതല റോഡിലെത്തിയതെന്നാണ് സൂചന. ശുദ്ധജലത്തിൽ ജീവിക്കുന്ന മുതലകൾ ധാരാളമുള്ള സ്ഥലമാണ് രത്‌നഗിരി. എട്ട് അടിയോളം നീളമുള്ള ഭീമൻ മുതലയാണ് റോഡിലിറങ്ങിയത്.
The video of the 8-foot-crocodile strolling on a rain swept road is from Chiplun town, located near coastal Maharashtra. The video was shot by an autorickshaw driver in Chinchnaka area of Chiplun town in Ratnagiri district amid a steady downpour, pic.twitter.com/k5ZXRGQzhq
— Shakeel Yasar Ullah (@yasarullah) July 1, 2024
രത്‌നഗിരിയിലെ ചിപ്ലുൻ അടക്കമുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് പെയ്യുന്നത്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.