ഫിൻജാൽ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലും പുതുചേരിയിലുമായി 13 മരണം
വിഴുപ്പുറത്തിനും ചെന്നൈക്കും ഇടയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
Update: 2024-12-02 05:08 GMT
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ട തമിഴ്നാട്ടിലും പുതുചേരിയിലുമായി മരണം 13 ആയി. തിരുവണ്ണാമലൈയിൽ മൂന്ന് പേർ മരിച്ചു. വിഴുപ്പുറത്തിനും ചെന്നൈക്കും ഇടയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളും കാട്പാടി വഴി തിരിച്ചുവിട്ടു.
തമിഴ്നാട്ടിൽ കനത്ത മഴ പലയിടത്തും തുടരുകയാണ്. തിരുവണ്ണാമലൈയിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ ഏഴ് പേരെ കാണാതായതായി സംശയമുണ്ട്. അവിടെ വലിയ തോതിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. ഊത്തങ്കരയിൽ ബസ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസുകൾ ഉൾപ്പെടെ ഒലിച്ചുപോയി.