ഡല്‍ഹിയില്‍ തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും; 50% കാണികളെ പ്രവേശിപ്പിക്കാം
കല്യാണങ്ങള്‍ക്കും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം അമ്പതില്‍ നിന്ന് നൂറാക്കി ഉയര്‍ത്തി.
Update: 2021-07-24 15:58 GMT
ഡല്‍ഹിയില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിച്ചുകൊണ്ട് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി. തിങ്കളാഴ്ച മുതല്‍ ബസുകളിലും ട്രെയ്‌നുകളിലും മുഴുവന്‍ ആളുകളെ പ്രവേശിപ്പിക്കാം. നിലവില്‍ ബസിലും ട്രെയ്‌നിലും 50 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
കല്യാണങ്ങള്‍ക്കും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം അമ്പതില്‍ നിന്ന് നൂറാക്കി ഉയര്‍ത്തി. ജൂണ്‍ ഏഴിനാണ് കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ ഡല്‍ഹി മെട്രോ സര്‍വീസ് പുനരാരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്പാകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്.
66 കോവിഡ് കേസുകളാണ് ഇന്ന് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച 58 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.