ജനാധിപത്യം ഇന്ത്യയ്ക്ക് ഓഗസ്റ്റ് 15ന് കിട്ടിയതല്ല: അമിത് ഷാ
ആയിരക്കണക്കിനു വർഷങ്ങൾക്കുമുൻപ് ദ്വാരകയിൽ യാദവരുടെ ജനാധിപത്യ ഭരണമുണ്ടായിരുന്നു. ബിഹാറിലും ജനാധിപത്യ ഭരണകൂടങ്ങളുണ്ടായിരുന്നു-അമിത് ഷാ പറഞ്ഞു
1947 ഓഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് കിട്ടിയതല്ല ജനാധിപത്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനാധിപത്യം രാജ്യത്തിന്റെ പ്രകൃതത്തിലുള്ളതാണെന്നും അമിത് ഷാ പറഞ്ഞു. പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ബ്യൂറോയുടെ 51-ാം സ്ഥാപകദിനത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലെ ആസ്ഥാനത്തു നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം നമ്മുടെ രാജ്യത്തിന്റെ പ്രകൃതത്തിലുള്ളതാണ്. 1947 ഓഗസ്റ്റ് 15നു ശേഷമോ 1950ൽ ഭരണഘടന നിലവിൽ വന്ന ശേഷമോ ആണ് ജനാധിപത്യം എത്തിയതെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ജനാധിപത്യം നമ്മുടെ പ്രകൃതമാണ്. മുൻപ് ഗ്രാമങ്ങളിൽ പഞ്ച് പരമേശ്വറുമാരുണ്ടായിരുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്കുമുൻപ് ദ്വാരകയിൽ യാദവരുടെ ജനാധിപത്യ ഭരണമുണ്ടായിരുന്നു. ബിഹാറിലും ജനാധിപത്യ ഭരണകൂടങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജനാധിപത്യം നമ്മുടെ രാജ്യത്തിന്റെ പ്രകൃതമായിരുന്നുവെന്നു പറയാം-അമിത് ഷാ കൂട്ടിച്ചേർത്തു.
Democracy is the nature of our country. If someone says that democracy came only after 15th August 1947 or only after the adoption of Constitution in 1950, then it is wrong. Democracy is our nature: HM Amit Shah at 51st Foundation Day of Bureau of Police Research & Development pic.twitter.com/pPN0jVklvK
— ANI (@ANI) September 4, 2021
There were 'Panch Parmeshwar' in villages earlier too. There was Yadavas' republic in Dwarka thousands of years ago. There were republics in Bihar, so democracy has been our nation's nature: HM Amit Shah at 51st Foundation Day of Bureau of Police Research & Development in Delhi
— ANI (@ANI) September 4, 2021
പൊലീസ് സംവിധാനത്തിന്റെ ഏറ്റവും താഴെതട്ടിൽ വരുന്ന കോൺസ്റ്റബിളുമാർ ജനാധിപത്യത്തിന്‍റെ വിജയത്തില്‍ സുപ്രധാന പങ്കുള്ളവരാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. രാജ്യത്തെ ക്രമസമാധാനനില വിജയിച്ചിട്ടില്ലെങ്കില്‍ ജനാധിപത്യവും നല്ല നിലയിലാകില്ല. കഴിഞ്ഞ രണ്ടു വർഷത്തിനിടെ വിവിധ തീവ്രവാദ സംഘങ്ങളുടെ ഭാഗമായ 3,700ഓളം പേരാണ് കേന്ദ്ര സർക്കാരിനുമുന്നിൽ കീഴടങ്ങിയതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.