'തക്കാളി കഴിക്കുന്നത് നിർത്തൂ, വില താനേ കുറയും'; വിലക്കയറ്റം തടയാൻ നിർദേശവുമായി യു.പി മന്ത്രി
തക്കാളിക്ക് പകരം ചെറുനാരങ്ങ ഉപയോഗിക്കാമെന്നും മന്ത്രിയായ പ്രതിഭ ശുക്ല പറഞ്ഞു.
ലഖ്‌നോ: തക്കാളിയുടെ വില കുതിച്ചുയരുന്നത് മൂലം വിഷമത്തിലായ ജനങ്ങൾക്ക് ഉപദേശവുമായി യു.പി മന്ത്രി പ്രതിഭ ശുക്ല. ആളുകൾ തക്കാളി കഴിക്കുന്നത് നിർത്തിയാൽ വില താനേ കുറയുമെന്ന് അവർ പറഞ്ഞു. എല്ലാവരും വീടുകളിൽ തക്കാളി വളർത്തണമെന്നും അവർ ഉപദേശിച്ചു.
''നിങ്ങൾ തക്കാളി കഴിക്കുന്നത് നിർത്തിയാൽ വില താനേ കുറയും. ആളുകൾ വീടുകളിൽ തക്കാളി വളർത്തണം. തക്കാളിക്ക് പകരം ചെറുനാരങ്ങയും ഉപയോഗിക്കാം. ആരും തക്കാളി കഴിക്കാതിരുന്നാൽ അതിന്റെ വില കുറഞ്ഞോളും''-പ്രതിഭ ശുക്ല പറഞ്ഞു.
മന്ത്രിയുടെ പരാമർശത്തിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. വിലക്കയറ്റത്തിൽ ഇടപെടാൻ തങ്ങൾക്കാവില്ലെന്നും വില കുറയാൻ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും തുറന്നു സമ്മതിക്കുകയാണ് മന്ത്രി ചെയ്തതെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനാതെ പറഞ്ഞു.
बाबा के सरकार की मंत्री प्रतिभा शुक्ला कह रही हैं, 'जो चीजें महंगी हैं। उन्हें खाना छोड़ दीजिये।'
— UP Congress (@INCUttarPradesh) July 23, 2023
यानी सरकार का फ़रमान आ गया कि 'भूखों मरना है तो मरिये! मगर, महंगाई से समझौता नहीं किया जा सकता।' pic.twitter.com/u1pvEh8Vru
രാജ്യത്തിന്റെ പല ഭാഗങ്ങളിലും 120 രൂപയാണ് തക്കാളിയുടെ വില. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും തക്കാളി വിളവെടുക്കാൻ തുടങ്ങിയാൽ വില കുറയുമെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ കഴിഞ്ഞ ദിവസം രാജ്യസഭയിൽ പറഞ്ഞിരുന്നു.