സിബിഐ,ഇ.ഡി.ഡയറക്ടർമാരുടെ കാലാവധിഅഞ്ച് വർഷമാക്കി ഉയര്‍ത്തി
കാലാവധി നീട്ടിയുള്ള ഓർഡിനൻസ് കേന്ദ്രസർക്കാർ പുറത്തിറക്കി
സിബിഐ,ഇ.ഡി.ഡയറക്ടർമാരുടെ കാലാവധി നീട്ടിയുള്ള ഓർഡിനൻസ് കേന്ദ്രസർക്കാർ പുറത്തിറക്കി.രണ്ട് വർഷമായിരുന്ന കാലാവധി അഞ്ച് വർഷമാക്കിയാണ് നീട്ടിയത്.രണ്ട് ഓർഡിനൻസുകൾ ഇറക്കിയാണ് സി .ബി .ഐ ,ഇ .ഡി ഡയറക്ടർമാരുടെ കാലാവധി കേന്ദ്രസർക്കാർ നീട്ടിയിരിക്കുന്നത്. ഡയറക്ർ പദവിയിൽ രണ്ട് വർഷം എന്ന നിയമത്തിൽ മാറ്റമില്ല. കാലാവധി മൂന്നു തവണ വരെ നീട്ടി നൽകാം. ഓരോ വർഷം വീതമാണ് ദീർഘിപ്പിക്കുന്നത്. ഡയറക്ർ പദവിയിൽ അഞ്ചു കൊല്ലം വരെ തുടരാനാകുന്ന രീതിയിലാണ് ഓർഡിനൻസ്.
ദി സെൻട്രൽ വിജിലൻസ് കമ്മീഷൻ ഭേദഗതി ഓർഡിനൻസ് 2021 ,ദി ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ഭേദഗതി ഓർഡിനസ് 2021 എന്നിങ്ങനെ രണ്ട് ഓർഡിനൻസുകളാണ് രാഷ്‌ട്രപതി ഒപ്പിട്ടിരിക്കുന്നത്. അടുത്ത ശീതകാല സമ്മേളനം ആരംഭിച്ച് ആറാഴ്ച വരെ ഈ ഓർഡിനൻസിന് നിയമപ്രാബല്യം ഉണ്ടാകും. ഓർഡിനൻസിന്‍റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പാർലമെന്‍റിന്‍റെ അംഗീകാരം നേടണം. ഇ.ഡി. ഡയറക്റ്റർ സഞ്ജയ് കുമാർ മിശ്രയ്ക്ക് , സർവീസിൽ നിന്നും വിരമിച്ച ശേഷവും കാലാവധി നീട്ടിനൽകുന്നതിനിതിരെ കോമൺകോസ് എന്ന സംഘടനാ സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയിരുന്നു. ഈ കേസ് പരിഗണിച്ചപ്പോൾ കേന്ദ്രസർക്കാരിനെതിരായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. പുതിയ ഓർഡിനൻസിന്‍റെ ആദ്യ ഗുണഭോക്താവ് ഇ.ഡി.ഡയറക്റ്റർ സഞ്ജയ് കുമാർ മിശ്രയായിരിക്കും. സിബിഐ ഡയറക്ട്ർ സുബോധ്കുമാർ ജയ്‌സ്വാൾ അഞ്ച് മാസം മുമ്പ് മാത്രമാണ് പദവിയിൽ എത്തിയത്