ഡൽഹിയടക്കം ഉത്തരേന്ത്യൻ നഗരങ്ങളിൽ ശക്തമായ ഭൂചലനം; പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാൻ
വടക്കൻ പാകിസ്താനിലെ ഭൂകമ്പത്തിൽ രണ്ട് പേർ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തിയായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് രാത്രി 10.20നുണ്ടായ ഭൂചലനം മൂന്നു സെക്കൻഡ് നീണ്ടു നിന്നു. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ജമ്മു കാശ്മീരിലാണ് ഏറ്റവും കൂടുതൽ പ്രകമ്പനം അനുഭവപ്പെട്ടത്.
ഡൽഹി നഗരത്തിലും നഗരത്തോട് ചേർന്നു നിൽക്കുന്ന ഗുഡ്ഗാവ്, നോയിഡ ഉൾപ്പടെയുള്ള പ്രദേശങ്ങളിലും ചലനമുണ്ടായി.കനത്ത ചലനമുണ്ടായതോടെ ആളുകൾ വീടുകളിൽ നിന്നിറങ്ങി ഓടി. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ചലനമുണ്ടായതായാണ് വിവരം. ഭൂചലനത്തിൽ ഇതുവരെ നാശനഷ്ടം രേഖപ്പെടുത്തിയിട്ടില്ല.
കൂടാതെ ചൈന,പാകിസ്താൻ,അഫ്ഗാൻ തുടങ്ങി രാജ്യങ്ങളിലും ചലനം അനുഭവപ്പെട്ടു. രണ്ട് തവണയായാണ് ചലനമുണ്ടായത്.വടക്കൻ പാകിസ്താനിലെ ഭൂകമ്പത്തിൽ രണ്ട് പേർ മരിച്ചു. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാൻ ആണെന്നാണ് വിവരം. ചൈന , ഉൾപ്പെടെ 9 രാജ്യങ്ങളിലും ഭൂകമ്പമുണ്ടായി. പാകിസ്താനിലെ ഭൂചലനത്തിന് റിക്ടർ സ്കയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി.