ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം; അഞ്ച് ദിവസത്തിനിടെ രണ്ടാം തവണ
അഫ്ഗാനിസ്താനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൻറെ തുടർ ചലനമാണ് ഡൽഹിയിലുണ്ടായത്
Update: 2023-01-05 16:32 GMT
ഡല്‍ഹി: ഡൽഹിയിലും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഭൂചലനം. അഫ്ഗാനിസ്താനില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ തുടർ ചലനമാണ് ഡൽഹിയിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ അനുഭവപ്പെട്ടത്. രാത്രി 8 മണിയോടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അഫ്ഗാനിസ്താനിലെ ഫൈസാബാദിന് 79 കി.മീ തെക്കായിട്ടാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.
ഡൽഹിയിൽ അഞ്ച് ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ഞായറാഴ്ച റിക്ടർ സ്കെയിലിൽ 3.8 രേഖപ്പെടുത്തിയ പ്രകമ്പനങ്ങളുണ്ടായിരുന്നു.
Summary- Earthquake tremors were felt in Delhi and its neighbouring areas for the second time in a week when a magnitude 5.9 quake struck Fayzabad in Afghanistan.