അസാനി ചുഴലിക്കാറ്റ്; ആന്ധ്ര, ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം
നാളെ വൈകീട്ടോടുകൂടി ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം അസാനി ചുഴലിക്കാറ്റായി രൂപമെടുക്കുമെന്നാണ് മുന്നറിയിപ്പ്
Update: 2022-05-07 01:06 GMT
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് വൈകീട്ടോടുകൂടി തീവ്രന്യൂനമർദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാളെ വൈകീട്ടോടുകൂടി തീവ്രന്യൂനമർദം അസാനി ചുഴലിക്കാറ്റായി രൂപമെടുക്കുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്ര, ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി.
മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ആവശ്യമെങ്കിൽ തീരപ്രദേശത്തുള്ളവരെ മാറ്റിപാർപ്പിക്കും. രക്ഷാപ്രവർത്തനത്തിനായി എന്‍.ഡി.ആര്‍.എഫ് സംഘത്തെ വിന്യസിക്കും. തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. ശ്രീലങ്കയാണ് ചുഴലിക്കാറ്റിന് അസാനി എന്ന പേര് നിര്‍ദേശിച്ചത്.