സമരം ശക്തമാക്കി കർഷകർ; പഞ്ചാബിൽ നിന്നും ഡൽഹിയിലേക്ക് മാർച്ച്

പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ നിന്നാണ് കർഷകർ കാൽനടയായി ഡൽഹിയിലേക്കു മാർച്ച് നടത്തുന്നത്

Update: 2024-12-06 03:17 GMT
Editor : ശരത് പി | By : Web Desk
Advertising

പഞ്ചാബ്: പഞ്ചാബിൽ നിന്നുള്ള കർഷകരുടെ ഡൽഹി മാർച്ച് ഇന്നാരംഭിക്കും. മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. 101 കർഷകർ മാത്രമാണ് മാർച്ച് നടത്തുന്നത്. ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തിയിലും പൊലീസ് സുരക്ഷാ സന്നാഹങ്ങളൊരുക്കിയിട്ടുണ്ട്.

മൂന്ന് ദിവസങ്ങൾക്ക് മുന്നെ പുതിയ കാർഷിക നിയമങ്ങൾ പ്രകാരം ന്യായമായ നഷ്ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കർഷർ പാർലമെന്റ് മാർച്ച് മാർച്ച് നടത്തിയിരുന്നു. ഉത്തർപ്രദേശിലെ കർഷകർ നടത്തിയ മാർച്ച് അതിർത്തിയിൽ തടഞ്ഞു. ഒരാഴ്ചക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ വീണ്ടും മാർച്ച് നടത്തുമെന്ന് കർഷകർ വ്യക്തമാക്കി.നോയ്ഡയിലെ മഹാമായ മേൽപ്പാലത്തിൽനിന്ന് ആരംഭിച്ച മാർച്ച് ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ പൊലീസ് തടഞ്ഞു. 5000 പൊലീസുകാരെ വിന്യസിച്ചായിരുന്നു ഡൽഹിയിലേക്കുള്ള പാർലമെന്റ് മാർച്ച് തടഞ്ഞത്.

ബാരിക്കേഡ് വച്ച് പൊലീസ് മാർച്ച് തടഞ്ഞതോടെ കർഷകർ ബാരിക്കേഡുകൾക്ക് മുകളിൽ കയറുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമയബന്ധിതമായ നെല്ലു സംഭരണം, മിനിമം താങ്ങുവില എന്നിവ എത്രയും നടപ്പാക്കണമെന്ന് കർഷകർ അവകാശപ്പെട്ടു.വൈകുന്നേരത്തോടെ ഡൽഹിയിലേക്കുള്ള മാർച്ച് തത്കാലികമായി കർഷകർ അവസാനിപ്പിച്ചു. ഒരാഴ്ചക്കുള്ളിൽ ചീഫ് സെക്രട്ടറി ചർച്ച തയാറാകണമെന്നും ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെകിൽ വീണ്ടും മാർച്ച് നടത്തുമെന്നും കർഷകർ പറഞ്ഞു. ഭാരതീയ കിസാൻ പരിഷത്ത്, കിസാൻ മസ്ദൂർ മോർച്ച തുടങ്ങി സംഘടനകളാണ് മാർച്ചിന് നേതൃത്വം നൽകിയത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News