കർഷക സമരം നടക്കുന്ന ഗാസിപുർ, തിക്രി അതിർത്തികളിലെ ബാരിക്കേഡുകൾ പൊലീസ് നീക്കി
ദേശീയ പാതകളിലെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു
കർഷക സമരം നടക്കുന്ന ഗാസിപുർ, തിക്രി അതിർത്തികളിലെ ബാരിക്കേഡുകൾ ഡൽഹി പൊലീസ് നീക്കി. ദേശീയ പാതകളിലെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു .
ഗതാഗത നിയന്ത്രണങ്ങൾ നീക്കിയതോടെ പാർലമെന്‍റിലേക്ക് ട്രാക്ടർ മാർച്ച് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷക സംഘടനകള്‍. ഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള കർഷക സമരത്തിനെതിരെ സുപ്രിം കോടതി വിമർശനം ഉന്നയിച്ചതോടെയാണ് ബാരിക്കേഡുകൾ നീക്കാൻ പൊലീസ് തയ്യാറായത്. ഗാസിപുർ, തിക്രി അതിർത്തികളിൽ ഡൽഹി പൊലീസ് സ്ഥാപിച്ച കോൺക്രീറ്റ് ബാരികടുകൾ അടക്കം നീക്കി.
തിക്രിയിൽ അടിയന്തര യാത്രക്കുള്ള പാതയാണ് പൊലീസ് തുറന്നു കൊടുത്തത്. ഗാസിപുരിൽ ബാരിക്കേഡുകൾ നീക്കിയെങ്കിലും സമരക്കാരുടെ ടെന്‍റുകള്‍ ഉളതിനാൽ ഗതാഗതം ഉടൻ ആരംഭിക്കില്ല. പാതകൾ പൂർണമായി തുറന്നാൽ പാർലമെന്‍റിലെത്തി വിളകൾ വിൽക്കുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു.
#WATCH | Removal of Police barricading at Tikri (Delhi-Haryana) border underway. The barricading is also being removed from Ghazipur (Delhi-Uttar Pradesh) border.
— ANI (@ANI) October 29, 2021
Farmers' agitations against the three farm laws have been going on at these borders. pic.twitter.com/GrC3G7Vnze