തമിഴ്‌നാട്ടിൽ 15 മുൻ എം.എൽ.എമാരും എം.പിയും ബി.ജെ.പിയിൽ ചേർന്നു

നേതാക്കളിൽ ഭൂരിഭാഗവും മുൻ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയിൽ നിന്നുള്ളവരാണ്

Update: 2024-02-07 11:07 GMT
Editor : Lissy P | By : Web Desk
Advertising

ചെന്നൈ: തമിഴ്നാട്ടിൽ മുൻ എം.എൽ.എമാരും ഒരു മുൻ എം.പിയും ഉൾപ്പെടെയുള്ള 15 നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു. ബുധനാഴ്ചയാണ് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈ, കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, എൽ.മുരുകൻ എന്നിവരുടെ സാന്നിധ്യത്തില്‍ നേതാക്കള്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പിയിൽ ചേർന്ന നേതാക്കളിൽ ഭൂരിഭാഗവും മുൻ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയിൽ നിന്നുള്ളവരാണ്.

തുടർച്ചയായി മൂന്നാംതവണയും മോദി അധികാരത്തിൽ വരുമെന്നും നേതാക്കളുടെ വരവ് ബി.ജെ.പിക്ക് അനുഭവ സമ്പത്ത് നൽകുമെന്നും ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു. ബി.ജെ.പിക്ക് പരമ്പരാഗതമായി വലിയ ശക്തിയല്ലാത്ത തമിഴ്നാട് പോലുള്ള സംസ്ഥാനത്ത് മോദിയുടെ ജനപ്രീതിയാണ് നേതാക്കളുടെ ഈ വരവിന് പിന്നിലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വരുന്ന ലോക്സഭയിൽ ബി.ജെ.പി 370 സീറ്റുകൾ നേടുമെന്നും എൻ.ഡി.എ 400 കടക്കുമെന്നും മോദി തന്നെ പ്രവചിച്ചിട്ടുണ്ട്. ഈ പുതിയ സീറ്റുകളിൽ പലതും തമിഴ്നാട്ടിൽ നിന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News