Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം. ഒരു കുട്ടിയുള്‍പ്പടെ ഏഴുപേര്‍ മരിച്ചു. ആറുപേർ ലിഫ്റ്റിൽ കുടുങ്ങിക്കിടക്കുന്നതായി സൂചന.
രാത്രി 9.45ഓടെയയിരുന്നു സംഭവം. ആശുപത്രിയുടെ താഴെയുള്ള നിലയിലാണ് തീപീടീത്തമുണ്ടായത്. മുകള്‍ നിലയിലേക്ക് പോകുന്നതിനായി ലിഫ്റ്റില്‍ കയറിയ ആളുകളാണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.