പ്രിയങ്ക ​ഗാന്ധിയിൽ നിന്ന് രണ്ടു കോടിയുടെ പെയ്ന്‍റിങ് വാങ്ങാൻ നിർബന്ധിച്ചു: യെസ് ബാങ്ക് സ്ഥാപകന്‍

'പത്മഭൂഷണ്‍ പുരസ്കാരം കിട്ടാൻ സഹായിക്കുമെന്ന് മുരളി ദേവ്റ ഉറപ്പു നൽകി. ചിത്രത്തിന്‍റെ തുക സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചു'

Update: 2022-04-24 06:59 GMT
Advertising

മുംബൈ: കോൺ​ഗ്രസ് നേതാക്കള്‍ക്കെതിരെ യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണാ കപൂറിന്‍റെ വെളിപ്പെടുത്തൽ. എം എഫ് ഹുസൈന്‍റെ രണ്ടു കോടി വില വരുന്ന ചിത്രം വാങ്ങാൻ കേന്ദ്രമന്ത്രിയായിരുന്ന മുരളി ദേവ്റ നിർബന്ധിച്ചെന്നാണ് റാണാ കപൂർ ഇ.ഡിയുടെ ചോദ്യംചെയ്യലിൽ പറഞ്ഞത്. പത്മഭൂഷണ്‍ പുരസ്കാരം കിട്ടാൻ ഇത് സഹായിക്കുമെന്ന് മുരളി ദേവ്റ ഉറപ്പു നൽകി. ചിത്രത്തിന്‍റെ തുക സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചു. പക്ഷേ പത്മ പുരസ്കാരം കിട്ടിയില്ലെന്ന് റാണ പറഞ്ഞതായും ഇ.ഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റാണാ കപൂറിനെതിരെ ഇ.ഡി കേസെടുത്തത്. കോടതിയില്‍ സമര്‍പ്പിച്ച രണ്ടാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് പ്രിയങ്ക ​ഗാന്ധിക്കെതിരെയും മുരളി ദേവ്റക്കുമെതിരെ മൊഴിയുള്ളത്. പെയിന്‍റിങിനായി താന്‍ രണ്ടു കോടി രൂപയുടെ ചെക്ക് നൽകി. അന്ന് പെയിന്‍റിങ് വാങ്ങിയില്ലായിരുന്നുവെങ്കില്‍ ഗാന്ധി കുടുംബവുമായി ഒരിക്കലും ബന്ധം സ്ഥാപിക്കാന്‍ കഴിയുമായിരുന്നില്ലെന്നും തനിക്കും യെസ് ബാങ്കിനും പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമായിരുന്നുവെന്നും മുരളി ദേവ്റ പറഞ്ഞു. പെയിന്‍റിങ് വാങ്ങാന്‍ താന്‍ നിര്‍ബന്ധിതനായെന്നും റാണാ കപൂറിന്‍റെ മൊഴിയിലുണ്ട്.

പെയിന്‍റിങിന്‍റെ പണം സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചെന്ന് മുരളി ദേവ്റയുടെ മകന്‍ മിലിന്ദ് ദേവ്റ തന്നോട് പറഞ്ഞെന്നും റാണാ കപൂര്‍ മൊഴി നല്‍കി. തക്ക സമയത്ത് ഗാന്ധി കുടുംബത്തെ സഹായിച്ചതിനാല്‍ പത്മഭൂഷണ്‍ അവാര്‍ഡിന് പരിഗണിക്കുമെന്ന് അഹമ്മദ് പട്ടേല്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും റാണാ കപൂര്‍ പറഞ്ഞു.

2020 മാർച്ചിൽ അറസ്റ്റിലായ റാണാ കപൂര്‍ നിലവില്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സംശയാസ്പദമായ ഇടപാടുകളിലൂടെ റാണാ കപൂറും ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (ഡിഎച്ച്എഫ്എൽ) പ്രൊമോട്ടർമാരായ കപിലും ധീരജ് വധ്വാനും 5,050 കോടി രൂപ തട്ടിയെടുത്തെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

Summary- Yes Bank co-founder Rana Kapoor has told the Enforcement Directorate (ED) that he was "forced" to buy an M F Husain painting from Congress's Priyanka Gandhi Vadra and the sale proceeds were utilised by the Gandhi family for the medical treatment of Congress president Sonia Gandhi in New York, as per the chargesheet filed by the federal anti-money laundering agency in a special court

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News