അഫ്രീൻ ഫാത്തിമയുടെ കുടുംബത്തിന് ഐക്യദാർഢ്യവുമായി ഫ്രറ്റേണിറ്റി

പഠിക്കാനുള്ള അവകാശം മുതൽ വീടുകൾ സംരക്ഷിക്കാൻ വരെ മുസ്ലിം വിദ്യാർഥികൾ പോരാടുന്ന സാഹചര്യമാണ് രാജ്യത്ത് ഉള്ളതെന്ന് അഭിഭാഷകയും വിദ്യാർഥിയുമായ കൗൾ പ്രീത് കൗർ

Update: 2022-06-17 02:32 GMT
Advertising

ന്യൂഡൽഹി: പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ യുപി സർക്കാർ വീട് പൊളിച്ച നീക്കിയ അഫ്രീൻ ഫാത്തിമയുടെ കുടുംബത്തിന് ഐക്യദാർഢ്യവുമായി ഫ്രറ്റേണിറ്റി. ഉത്തർപ്രദേശിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും രാജ്യത്ത് ഒരുവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ച് സമാന നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫ്രറ്റേണിറ്റി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവർത്തകർ പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ ഓൺലൈൻ ആയാണ് അഫ്രീൻ ഫാത്തിമ പങ്കെടുത്തത്.

പ്രതിഷേധത്തിൽ പങ്കെടുത്തത്തിന്റെ പേരിൽ വീടുകൾ നഷ്ടപ്പെട്ട മുഴുവൻ മുസ്ലിം കുടുംബങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് അഫ്രീൻ ഫാത്തിമ സംസാരിച്ചു തുടങ്ങിയത്. ഇത്തരം ഒരു അവസ്ഥ തനിക്ക് മാത്രമല്ല നേരിടേണ്ടി വന്നതെന്നും ഭയപ്പെടുത്തിയാൽ രാജ്യം വിട്ട് പോകാൻ തങ്ങൾ തയ്യാറല്ലെന്നും അഫ്രീൻ ഫാത്തിമ കൂട്ടിച്ചേർത്തു.

പഠിക്കാനുള്ള അവകാശം മുതൽ വീടുകൾ സംരക്ഷിക്കാൻ വരെ മുസ്ലിം വിദ്യാർഥികൾ പോരാടുന്ന സാഹചര്യമാണ് രാജ്യത്ത് ഉള്ളതെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത അഭിഭാഷകയും വിദ്യാർഥിയുമായ കൗൾ പ്രീത് കൗർ അഭിപ്രായപ്പെട്ടു.

പൊളിച്ച നീക്കപ്പെടുന്ന വീടുകൾ സാമൂഹ്യ വിരുദ്ധരുടേത് ആണെന്ന് വരുത്തി തീർക്കുകയാണ് യുപി സർക്കാർ ചെയ്യുന്നതെന്ന് ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹിം പറഞ്ഞു.

യുപി സർക്കാർ നിയമ വിരുദ്ധമായാണ് ജാവേദ് മുഹമ്മദിന്റെ വീടുകൾ പൊളിച്ച നീക്കിയതെന്ന് വാർത്താ സമ്മേളനത്തിൽ ഫ്രറ്റേണിറ്റി നേതാക്കൾ ആരോപിച്ചു. അകാരണമായി പൊലീസ് തടങ്കലിൽ പാർപ്പിച്ച അഫ്രീൻ ഫാത്തിമയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും വാർത്താ സമ്മേളനത്തിൽ ഫ്രറ്റേണിറ്റി പ്രതിനിധികൾ ആവശ്യപ്പെട്ടു.


Full View

Fraternity in solidarity with the family of Afreen Fathima

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News