ആസിം ഖാൻ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ പ്രസിഡന്റ്
ചെന്നൈയിലെ ഫാത്തിമ ലത്തീഫ് നഗറിൽ നടന്ന മൂന്നാമത് ദേശീയ ജനറൽ കൗൺസിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ചെന്നൈ: ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിലവിൽ ദേശീയ ജനറൽ സെക്രട്ടറിയായ രാജസ്ഥാൻ സ്വദേശി ആസിം ഖാൻ ആണ് പുതിയ ദേശീയ പ്രസിഡന്റ്. ചെന്നൈയിലെ ഫാത്തിമ ലത്തീഫ് നഗറിൽ നടന്ന മൂന്നാമത് ദേശീയ ജനറൽ കൗൺസിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
രണ്ട് ദിവസങ്ങളിലായി ചെന്നൈ ഫാത്തിമ ലത്തീഫ് നഗറിൽ നടക്കുന്ന ദേശീയ ജനറൽ കൗൺസിൽ യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെയും യൂണിവേഴ്‌സിറ്റികളിലേയും തെരഞ്ഞെടുത്ത പ്രതിനിധികളാണ് പങ്കെടുത്തത്. ദേശീയ ജനറൽ കൗൺസിൽ യോഗം മുൻ ദേശീയ പ്രസിഡന്റ് ഡോ. അൻസാർ അബൂബക്കർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പ്രവർത്തന കാലയളവിലെ റിപ്പോർട്ട് അവതരണവും ചർച്ചയും നടന്നു. തെരഞ്ഞെടുപ്പിന് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എസ്.ക്യു.ആർ ഇല്യാസ് നേതൃത്വം നൽകി. നാല്പതംഗ കേന്ദ്ര കമ്മിറ്റിയെയും ജനറൽ കൗൺസിൽ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്‍റ്
മുഹമ്മദ് ആസിം ഖാൻ
(രാജസ്ഥാൻ)
ജനറൽ സെക്രട്ടറിമാർ
ലുബൈബ് ബഷീർ
(ഡൽഹി)
ഫിർദൗസ് ബാർബുയ
(ആസാം)
നജ്ദ റൈഹാൻ
(കേരളം)
വൈസ് പ്രസിഡന്‍റ്
അഫ്രീൻ ഫാത്തിമ
(യു. പി)
നുജൈം പി കെ
(കേരളം)
ഉമർ ഫാറൂഖ് ഖാദിരി
(തെലെങ്കാന)
സെക്രട്ടറിമാർ
അഖിലേഷ് കുമാർ
(ബിഹാർ)
സാന്ദ്ര എം.ജെ
(ഇഫ്‍ലു)
അയിഷ റെന്ന
(കേരള)
നാസർ ശൈഖ്
(വെസ്റ്റ് ബംഗാൾ)
മുഹമ്മദ് അൽഫൗസ്
(ഡൽഹി)