പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ

കോവിഡ് ആയതും കൊണ്ടുവരാതിരിക്കാനുള്ള കാരണമായി കൗൺസിൽ പറഞ്ഞു

Update: 2021-12-01 13:52 GMT
Advertising

പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ. പെട്രോളിയം ഉത്പന്നങ്ങൾ പ്രധാന വരുമാന മാർഗമണെന്നും കൂടുതൽ പഠനങ്ങളുടെയും, ആലോചനകളുടെയും ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിലുളള ഹർജിയിൽ കൗൺസിൽ നിലപാട് അറിയിച്ചത്. കോവിഡ് ആയതും കൊണ്ടുവരാതിരിക്കാനുള്ള കാരണമായി കൗൺസിൽ പറഞ്ഞു.

എന്നാൽ ജിഎസ്ടി കൗൺസിലിന്റെ മറുപടിയിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, കൊവിഡ് കാലത്തും സുപ്രധാനമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് പറഞ്ഞു. എന്ത് കൊണ്ട് ജിഎസ്ടിയുടെ പരിധിയിൽ കൊണ്ട് വരാൻ പറ്റില്ലെന്നതിന് കൃത്യ മറുപടി പറയാൻ കേന്ദ്രത്തോട് നിർദ്ദേശിച്ചു. ഹർജി ഡിസംബർ 2ന് വീണ്ടും പരിഗണിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News