ഗുജറാത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; 9,000 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു

അഫ്ഗാനിസ്താനില്‍ നിന്നാണ് ഹെറോയിന്‍ ഇറക്കുമതി ചെയ്തതെന്ന് റവന്യൂ ഇന്റലിജന്‍സ് അറിയിച്ചു

Update: 2021-09-19 13:00 GMT
Editor : Dibin Gopan | By : Dibin Gopan
Advertising

ഗുജറാത്തിലെ കച്ച് ജില്ലയിലെ മുന്‍ദ്ര തുറമുഖത്ത് നിന്ന് വിപണയില്‍ 9,000 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തു. അഫ്ഗാനിസ്താനില്‍ നിന്നാണ് ഹെറോയിന്‍ ഇറക്കുമതി ചെയ്തതെന്ന് റവന്യൂ ഇന്റലിജന്‍സ് അറിയിച്ചു. 


ടാല്‍ക്കം പൗഡറിന്റെ മറവിലാണ് കോടികള്‍ വിലമതിക്കുന്ന ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചത്. ആന്ധ്രാപ്രദേശിലെ വിജയവാഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഷി ട്രേഡിംഗ് എന്ന സ്ഥാപനമാണ് കണ്ടെയ്‌നറുകള്‍ അഫ്ഗാനിസ്താനില്‍ നിന്ന് മുന്ദ്ര തുറമുഖത്തേക്ക് ഇറക്കുമതി ചെയ്തത്.

എന്നാല്‍, അഫ്ഗാനിസ്താനില്‍ നിന്ന് ടാല്‍ക്കം പൗഡറുകളാണ് ഇറക്കുമതി ചെയ്യുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ ആസ്ഥാനമായുള്ള ഹസ്സന്‍ ഹുസ്സെന്‍ ലിമിറ്റഡ് കമ്പനിയില്‍ നിന്നാണ് കയറ്റുമതി ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Dibin Gopan

contributor

Similar News