വിഷവാതകം ശ്വസിച്ച് ഫാക്ടറി ജീവനക്കാർക്ക് ദേഹാസ്വാസ്ഥ്യം; 30 സ്ത്രീകൾ ആശുപത്രിയിൽ, രണ്ട് പേരുടെ നില ഗുരുതരം

കമ്പനിക്കുള്ളിലെ ചൂളയിൽ ലോഹം ഉരുക്കുന്നതിനിടെ വിഷവാതകം ചോർന്നതാണ് അപകടകാരണം

Update: 2022-02-12 11:30 GMT
Advertising

ഹരിയാനയിലെ സോനിപത്തില്‍ ഫാക്ടറിയിൽ നിന്നുയർന്ന വിഷവാതകം ശ്വസിച്ച് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം. സോനിപത് ബാദ്ഷാഹി റോഡിന് സമീപത്തുള്ള ഹ്യൂണ്ടായ് മെറ്റൽ പ്രൈവറ്റ് ലിമിറ്റഡില്‍ ജീവനക്കാരായ 30 സ്ത്രീകളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്പനിക്കുള്ളിലെ ചൂളയിൽ ലോഹം ഉരുക്കുന്നതിനിടെ വിഷവാതകം ചോർന്നതാണ് അപകടകാരണം. നിരവധി രാസവസ്തുക്കൾ ഉപയോഗിച്ച് ചെയ്യുന്ന പ്രക്രിയയാണിത്. ദേഹാസ്വാസ്ഥ്യം തോന്നിയ തൊഴിലാളികള്‍ തലകറങ്ങി വീഴുകയായിരുന്നു.

ഫാക്ടറിയിലെ ചൂളക്ക് സമീപം ലോഹങ്ങൾ തരംതിരിക്കുന്ന ജോലിക്കാരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ എല്ലാവരും നിരീക്ഷണത്തില്‍ കഴിയുകയാണ്. സംഭവത്തിൽ ഗനൗർ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News