പ്രിയങ്ക നയിക്കും, ജില്ലകളുടെ ചുമതല ദേശീയ നേതാക്കൾക്ക്: ഹിമാചലില്‍ നേരത്തെ ഒരുങ്ങി കോണ്‍ഗ്രസ്

ഓരോ ജില്ലയിലും നേരിട്ടെത്തി പ്രവർത്തകരെ കാണാനാണ് എ.ഐ.സി.സി സെക്രട്ടറിമാർക്ക് നിർദേശം

Update: 2022-05-22 08:23 GMT
Advertising

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം കോണ്‍ഗ്രസ് നേരത്തെ തുടങ്ങി. 12 ജില്ലകളുടെയും ചുമതല എ.ഐ.സി.സി സെക്രട്ടറിമാര്‍ക്കാണ്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.

ചിന്തൻ ശിബിരിന് ശേഷം ചേർന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഈ വർഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ഒരുക്കങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്. ഓരോ ജില്ലയിലും നേരിട്ടെത്തി പ്രവർത്തകരെ കാണാനാണ് എ.ഐ.സി.സി സെക്രട്ടറിമാർക്ക് നിർദേശം. ആം ആദ്മി പാർട്ടി ഹിമാചൽ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്നതിനാൽ വോട്ട് ചോരുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ട് തന്നെ സംഘടനാ പ്രവർത്തനങ്ങൾ ശക്തമാക്കാനും സെക്രട്ടറിമാർക്ക് നിർദേശം നൽകി. ബൂത്ത് തലത്തിൽ ഈ ആഴ്ച തന്നെ പ്രവർത്തനം ആരംഭിക്കാനാണ് നിർദേശം. പ്രചാരണവും ബൂത്ത് കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും പ്രിയങ്കാ ഗാന്ധി നേരിട്ട് വിലയിരുത്തും.

ഹിമാചൽ പ്രദേശ് ഉപതെരഞ്ഞെടുപ്പിലുണ്ടായ വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഷിംലയിൽ അടുത്ത മാസം കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നതിന് ശേഷമായിരിക്കും തുടർനടപടികൾ വിലയിരുത്തുക.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News