മോദിയുടേത് ആചാരലംഘനം, ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ശുദ്ധീകരിക്കും: കോണ്‍ഗ്രസ് നേതാവ് നാന പടോലെ

‘നാല് ശങ്കരാചാര്യന്‍മാരും ചേര്‍ന്ന് രാമക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തും’

Update: 2024-05-10 13:25 GMT
Advertising

മുംബൈ: ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്‍മാരുടെ നേതൃത്വത്തില്‍ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് നാന പടോലെ. രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആചാരലംഘനമാണ് നടത്തിയത്. പ്രതിപക്ഷ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പരിഹാരക്രിയ ചെയ്യും.

പ്രാണപ്രതിഷ്ഠയെ ശങ്കരാചാര്യന്‍മാര്‍ എതിര്‍ത്തിരുന്നു. നാല് ശങ്കരാചാര്യന്‍മാരും ചേര്‍ന്ന് രാമക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തും. അവിടെ രാം ദര്‍ബാര്‍ സ്ഥാപിക്കും. ശ്രീരാമന്റെ പ്രതിമയല്ല അവിടെയുള്ളത്, രാം ലല്ലയുടെ ശിശുരൂപമാണ് അവിടെയുള്ളത്. രാമക്ഷേത്ര നിര്‍മാണത്തില്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമായാണ് നരേന്ദ്ര മോദി പ്രവര്‍ത്തിച്ചത്. മതവിധികള്‍ പ്രകാരം അതില്‍ തിരുത്തലുകള്‍ വരുത്തുമെന്നും നാന പടോലെ പറഞ്ഞു.

മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളില്‍ 35ലധികം സീറ്റുകള്‍ ഇന്‍ഡ്യാ മുന്നണി നേടും. ജൂണ്‍ നാലിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ താഴെ വീഴുമെന്നും പടോലെ പറഞ്ഞു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News