കർണാടകയിൽ ബി.ജെ.പി 25 സീറ്റ് വരെ നേടുമെന്ന് എക്‌സിറ്റ് പോൾ

350ന് മുകളിൽ സീറ്റ് നേടി എൻ.ഡി.എ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്.

Update: 2024-06-01 15:30 GMT
Advertising

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ മുന്നേറ്റം നടത്തി അധികാരം പിടിച്ച കർണാടകയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് ഏക്‌സിറ്റ് പോൾ. 28 ലോക്‌സഭാ സീറ്റുകളുള്ള കർണാടകയിൽ 25 സീറ്റ് വരെ ബി.ജെ.പി നേടുമെന്നാണ് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്.

  • ടി.വി9 ഭാരത് വർഷ്-പോൾസ്റ്റാർട്ട്: എൻ.ഡി.എ 20, കോൺഗ്രസ് 8
  • ഇന്ത്യാ ടുഡെ-ആക്‌സസ് മൈ ഇന്ത്യ: എൻ.ഡി.എ 23-25, കോൺഗ്രസ് 3-5
  • ഇന്ത്യ ടി.വി-സി.എൻ.എക്‌സ്: എൻ.ഡി.എ 19-25, കോൺഗ്രസ് 4-8
  • ജൻ കി ബാത്ത് : എൻ.ഡി.എ 21-23, കോൺഗ്രസ് 7-5
  • റിപ്പബ്ലിക് ടി.വി : പി മാർക്ക്: എൻ.ഡി.എ 22, കോൺഗ്രസ് 6
  • എ.ബി.പി ന്യൂസ് : സി വോട്ടർ: എൻ.ഡി.എ 23-25, കോൺഗ്രസ് 3-5
  • ഇന്ത്യാ ന്യൂസ് : ഡി ഡൈനാമിക്‌സ്: എൻ.ഡി.എ 23, കോൺഗ്രസ്-5
Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News