മൂന്ന് സ്‌കോർപീൻ അന്തർവാഹിനികൾ നിർമിക്കാൻ ഇന്ത്യയും ഫ്രാൻസും കരാറൊപ്പിട്ടു
മുംബൈ ആസ്ഥാനമായ മസഗോൾ ഡോക്‌സിലാണ് അന്തർവാഹിനികൾ നിർമിക്കുക.
Update: 2023-07-15 07:53 GMT
ന്യൂഡൽഹി: മൂന്ന് സ്‌കോർപീൻ അന്തർവാഹിനികൾ നിർമിക്കാൻ ഇന്ത്യയും ഫ്രാൻസും കരാർ ഒപ്പുവെച്ചു. മുംബൈ ആസ്ഥാനമായ മസഗോൾ ഡോക്‌സിലാണ് അന്തർവാഹിനികൾ നിർമിക്കുക.
ഫ്രാൻസിൽനിന്ന് 26 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും മോദി-മക്രോൺ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളില്ല. റഫാൽ വിമാനങ്ങൾക്കും സ്‌കോർപിയന് അന്തർവാഹിനികൾക്കും കൂടി 80,000 കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
നൂതന എയറോനോട്ടിക്കൽ സാങ്കേതികവിദ്യകളിൽ ഇന്ത്യയും ഫ്രാൻസും തങ്ങളുടെ പ്രതിരോധ സഹകരണം വ്യാപിപ്പിക്കുമെന്ന് ഹൊറൈസൺ 2047 രേഖയിൽ പറയുന്നു. ഈ പദ്ധതിയെക്കുറിച്ചുള്ള റോഡ്മാപ്പ് ഈ വർഷം അവസാനത്തോടെ ഡി.ആർ.ഡി.ഒയും ഫ്രഞ്ച് മേജർ സഫ്രാനും തയ്യാറാക്കും.