കർണാടക: മുസ്‌ലിം സംവരണം റദ്ദാക്കിയതിനെതിരെ ജംഇയ്യത്തുൽ ഉലമയെ ഹിന്ദ് കോടതിയിലേക്ക്

മുസ്‌ലിംകൾക്ക് ഏർപ്പെടുത്തിയ നാല് ശതമാനം സംവരണം റദ്ദാക്കിയ കർണാടക സർക്കാർ രണ്ട് ശതമാനം ലിംഗായത്തുകൾക്കും രണ്ട് ശതമാനം വൊക്കലിഗകൾക്കും വീതിച്ചുനൽകുകയായിരുന്നു.

Update: 2023-03-26 05:10 GMT

മഹ്മൂദ് മദനി 

Advertising

സഹാറൻപൂർ: മുസ്‌ലിം സംവരണം റദ്ദാക്കിയ കർണാടക സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ജംഇയ്യത്തുൽ ഉലമയെ ഹിന്ദ്. സംവരണം റദ്ദാക്കിയതിലൂടെ മുസ്‌ലിം സമുദായത്തോട് കടുത്ത അനീതിയാണ് കാണിച്ചതെന്ന് ജംഇയ്യത്തുൽ ഉലമയെ ഹിന്ദ് പ്രസിഡന്റ് മൗലാനാ മഹ്മൂദ് മദനി പറഞ്ഞു.

കർണാടക സർക്കാരിന്റെ തീരുമാനം പ്രധാനമന്ത്രിയുടെ നയവുമായി യോജിച്ച് പോകുന്നതല്ലെന്ന് മദനി ചൂണ്ടിക്കാട്ടി. ഒരുഭാഗത്ത് പ്രധാനമന്ത്രി പാർശ്വവത്കരിക്കപ്പെട്ട മുസ്‌ലിംകളുടെ വികസന നയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, മറുഭാഗത്ത് കർണാടകയിലെ അദ്ദേഹത്തിന്റെ പാർട്ടിയുടെ സർക്കാർ അവരുടെ സംവരണം എടുത്തുമാറ്റി മറ്റു വിഭാഗങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നു-മദനി പറഞ്ഞു.

മുസ്‌ലിംകൾക്ക് ഏർപ്പെടുത്തിയ നാല് ശതമാനം സംവരണം റദ്ദാക്കിയ കർണാടക സർക്കാർ രണ്ട് ശതമാനം ലിംഗായത്തുകൾക്കും രണ്ട് ശതമാനം വൊക്കലിഗകൾക്കും വീതിച്ചുനൽകുകയായിരുന്നു. സാമ്പത്തിക സംവരണത്തിന് മാത്രമേ ഇനി കർണാടകയിൽ മുസ്‌ലിംകൾക്ക് അർഹതയുണ്ടാവുകയുള്ളൂ.

നിരവധി ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ മുസ്‌ലിംകൾ പിന്നാക്കമാണ്. മുസ്‌ലിംകളെക്കാൾ സംവരണത്തിന് അർഹതപ്പെട്ട മറ്റൊരു സമുദായവുമില്ലെന്നും മദനി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News