നടുത്തളത്തിലിറങ്ങി രാജ്യസഭാ അധ്യക്ഷന് നേരെ വിരൽചൂണ്ടി ജയാ ബച്ചൻ
ഗൗതം അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് സംബന്ധിച്ച് രാജ്യസഭയിൽ പ്രക്ഷുബ്ധ രംഗങ്ങൾ അരങ്ങേറുന്നതിനിടെയാണ് ജയാ ബച്ചൻ രാജ്യസഭാ അധ്യക്ഷനെതിരെ വിരൽചൂണ്ടിയത്.
ന്യൂഡൽഹി: സഭയുടെ നടുത്തളത്തിലിറങ്ങി രാജ്യസഭാ അധ്യക്ഷന് നേരെ വിരൽ ചൂണ്ടി ജയാ ബച്ചൻ. ഫെബ്രുവരി ഒമ്പതിനാണ് ജയാ ബച്ചൻ രാജ്യസഭാ അധ്യക്ഷനായ ജഗ്ദീപ് ധൻകറിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിമർശനവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തി.
ജയാ ബച്ചന്റെ പെരുമാറ്റം അപലപനീയമാണെന്ന് ബി.ജെ.പി നേതാവ് അജയ് സെഹ്‌റാവത് ട്വീറ്റ് ചെയ്തു.
राज्यसभा सांसद जया बच्चन का व्यवहार शर्मनाक है। pic.twitter.com/5lQxrCO2JF
— Ajay Sehrawat (@IamAjaySehrawat) February 11, 2023
जैसी पार्टी वैसे ही संस्कार... जया बच्चन जी कम से कम आप पद की तो गरिमा रख लेती.... pic.twitter.com/0kMlVtof2n
— Anuja Kapur (@anujakapurindia) February 12, 2023
ഗൗതം അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് സംബന്ധിച്ച് രാജ്യസഭയിൽ പ്രക്ഷുബ്ധ രംഗങ്ങൾ അരങ്ങേറുന്നതിനിടെയാണ് ജയാ ബച്ചൻ രാജ്യസഭാ അധ്യക്ഷനെതിരെ വിരൽചൂണ്ടിയത്. ബോളിവുഡ് താരമായ ജയാ ബച്ചൻ സമാജ് വാദി പാർട്ടിയുടെ പ്രതിനിധിയായാണ് രാജ്യസഭയിലെത്തിയത്.
അതിനിടെ രാജ്യസഭാ അധ്യക്ഷന്റെ നിർദേശം ലംഘിച്ചതിന് കോൺഗ്രസ് എം.പി രജനി പാട്ടീലിനെ ബജറ്റ് സമ്മേളനം കഴിയുന്നത് വരെ സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ഇതിനെ എതിർത്ത ജയാ ബച്ചൻ രജനിക്ക് അവരുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ലെന്ന് ആരോപിച്ചു.