മോദി- ബൈഡൻ കൂടിക്കാഴ്ച അടുത്തയാഴ്ച ജപ്പാനിൽ
ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ജോ ബൈഡനെ നേരിട്ടു കാണും
വാഷിംങ്ടൺ:പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച അടുത്തയാഴ്ച ജപ്പാനിൽ വെച്ച് നടക്കുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു.
ആസ്‌ത്രേലിയ, ഇന്ത്യ, ജപ്പാൻ, യു.എസ് എന്നീ രാജ്യങ്ങളുമായി രൂപീകരിച്ച ക്വാഡിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. ട്രംപ് ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട ഒരു സംരംഭമായിരുന്നു ക്വാഡ്. ഇതിന്റെ ഭാഗമായി മൂന്ന് ഉച്ചകോടികൾ ഇതുവരെ നടത്തിട്ടുണ്ട്.
'ജനാധിപത്യത്തിന്റെ സത്തയും കാഴ്ചപ്പാടും സംരക്ഷിക്കാൻ ഈ ഉച്ചകോടിയിലൂടെ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,- യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു.
ഡിജിറ്റൽ സമ്പദ് വ്യവസ്ഥ മുതൽ ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപം നടത്തുന്നത് വരെയുള്ള പ്രവർത്തനങ്ങൾ ഈ കൂടിക്കാഴ്ചയിൽ ചർച്ചയാവുമെന്നാണ് പ്രതീക്ഷ. പുറമെ സുരക്ഷ, സാമ്പത്തിക ശാസ്ത്രം, സാങ്കേതികവിദ്യ, ഊർജം, അടിസ്ഥാന മേഖലകളിൽ ഉള്ള നിക്ഷേപം എന്നിവയിലും ചർച്ചയുണ്ടാവും.
ഇതിന്റെ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ജോ ബൈഡനെ നേരിട്ടു കാണും. ജപ്പാനിൽ എത്തുന്നതിന് മുമ്പ്, ജോ ബൈഡൻ ദക്ഷിണ കൊറിയയിലെ നേതാക്കളുമായുള്ള ഉച്ചകോടിയിൽ പങ്കെടുക്കും.
Joe Biden To Meet PM Modi In Japan Next Week