ഹിന്ദുപരാമര്‍ശം; രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റിനുള്ളില്‍ പൂട്ടിയിട്ട് തല്ലണം, അക്രമ ആഹ്വാനവുമായി ബി.ജെ.പി എം.എല്‍.എ

മംഗലാപുരം നോർത്തിൽ നിന്ന് രണ്ട് തവണ എം.എൽ.എയായ ഭരത് ഷെട്ടിയാണ് പരസ്യമായി രാഹുലിനെ തല്ലുമെന്ന് ഭീഷണി മുഴക്കിയത്

Update: 2024-07-10 05:38 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു: ബി.ജെ.പി അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ പൂട്ടിയിട്ട് തല്ലണമെന്ന് കര്‍ണാടക ബി.ജെ.പി എം.എല്‍.എ. മംഗലാപുരം നോർത്തിൽ നിന്ന് രണ്ട് തവണ എം.എൽ.എയായ ഭരത് ഷെട്ടിയാണ് പരസ്യമായി രാഹുലിനെ തല്ലുമെന്ന് ഭീഷണി മുഴക്കിയത്.

''രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റിനുള്ളില്‍ പൂട്ടിയിട്ട് തല്ലണം. ഏഴ് മുതല്‍ എട്ട് വരെ എഫ് ഐ ആറുകള്‍ ഫയല്‍ ചെയ്യാന്‍ ഈ നിയമം ഇടയാക്കും. രാഹുല്‍ ഗാന്ധി മംഗളൂരു നഗരത്തില്‍ വന്നാല്‍ ഞങ്ങള്‍ അദ്ദേഹത്തിന് ഇതിനുള്ള സൗകര്യം ഒരുക്കും, മംഗളൂരു സിറ്റി നോര്‍ത്ത് എംഎല്‍എ ഭരത് ഷെട്ടി പറഞ്ഞു. ഹിന്ദു ദൈവമായ ശിവന്റെ ചിത്രമാണ് രാഹുല്‍ ഗാന്ധി കയ്യില്‍ പിടിച്ചതെന്നും'' അദ്ദേഹം പറഞ്ഞു.''"ശിവൻ തൻ്റെ മൂന്നാം കണ്ണ് തുറന്നാൽ താൻ (രാഹുല്‍) ചാരമായി മാറുമെന്ന് ആ ഭ്രാന്തന് അറിയില്ല.ഹിന്ദു വിരുദ്ധ നയമാണ് അവർ സ്വീകരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി ഒരു ഭ്രാന്തനാണെന്ന് വ്യക്തമാണ്.തങ്ങളെക്കുറിച്ചു താൻ എന്തു പറഞ്ഞാലും ഹിന്ദുക്കൾ നിശബ്ദമായി കേൾക്കുമെന്ന് അദ്ദേഹം കരുതുന്നു. അദ്ദേഹം പാർലമെൻ്റിൽ ‘കുരച്ചാൽ’ പ്രാദേശിക നേതാക്കൾ ഇവിടെ വാലാട്ടാൻ തുടങ്ങും, ”ഷെട്ടി പറഞ്ഞു.

ഹിന്ദുമതത്തെയും സ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടത് ബിജെപിയുടെ കടമയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 'ഹിന്ദുവും ഹിന്ദുത്വവും വ്യത്യസ്തമാണെന്ന് കോൺഗ്രസ് പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇത്തരം നേതാക്കൾ കാരണം ഹിന്ദുക്കൾക്ക് ഭാവിയിൽ ആപത്ത് നേരിടേണ്ടിവരും. ഹിന്ദുക്കൾ വീടിന് പുറത്തിറങ്ങാത്ത സാഹചര്യം അവർ സൃഷ്ടിക്കും''. രാഹുൽ ഗാന്ധി കേരളം സന്ദർശിക്കുമ്പോൾ മതേതരവാദിയായി മാറുമെന്നും തമിഴ്‌നാട്ടിൽ അദ്ദേഹം നിരീശ്വരവാദിയാകുമെന്നും ഷെട്ടി ആരോപിച്ചു. ഗുജറാത്തില്‍ വരുമ്പോള്‍ രാഹുല്‍ പരമശിവന്‍റെ കടുത്ത ഭക്തനായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുതെരഞ്ഞെടുപ്പിൽ 99 ലോക്‌സഭാ സീറ്റുകൾ മാത്രം നേടിയാണ് രാഹുൽ ഗാന്ധി വലിയ നേട്ടമുണ്ടാക്കിയതെന്ന് അവകാശപ്പെടുന്നതെന്നും ഭരത് ഷെട്ടി പരിഹസിച്ചു. “ശിവാജിയും മഹാറാണാ പ്രതാപും ജനിച്ചത് ഹിന്ദു സമൂഹത്തിലാണ്. ആവശ്യമുള്ളപ്പോഴെല്ലാം ഞങ്ങൾ ആയുധങ്ങൾ എടുക്കും. ആയുധങ്ങളെ പൂജിച്ചതിന് ശേഷം എങ്ങനെ തിരിച്ചടിക്കണമെന്ന് നന്നായി അറിയാം. പാർലമെൻ്റിനുള്ളിലെ ശക്തമായ അടിക്ക് ശേഷം രാഹുൽ ഗാന്ധി നന്നായിക്കോളും, ”അദ്ദേഹം പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News