ബുദ്ധ സന്ന്യാസിയുടെ വേഷത്തിൽ 30 വർഷം ഒളിവിൽ: കൊലക്കേസ് പ്രതി പിടിയിൽ
ഒരു കുടുംബത്തിലെ ആറ് പേരെ കൊന്ന കേസിലെ പ്രതിയാണ് പിടിയിലായത്
ഫറൂഖാബാദ്: സന്ന്യാസിയുടെ വേഷത്തിൽ 30 വർഷത്തോളം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിൽ. ബുദ്ധ സന്ന്യാസിയുടെ വേഷം ധരിച്ചാണ് രാം സേവക് എന്നയാൾ 30 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്നത്. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. 1991ൽ നടന്ന കൂട്ടക്കൊലപാതക കേസിലെ പ്രതിയാണ് രാം സേവക്. ആഗ്രയിലെ ലഖൻപൂരിൽ പ്രണയബന്ധത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ ആറ് പേരെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
സംഭവത്തിൽ മൂന്ന് പേരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പിന്നീട് ഇവർക്ക് ജാമ്യം ലഭിച്ചു.അതിന് ശേഷം പ്രതികൾക്ക് പ്രദേശിക കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ രാം സേവകും മറ്റൊരു പ്രതിയും രക്ഷപ്പെടുകയായ
കഴിഞ്ഞ മുപ്പത് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന രാം സേവകിനെ തിങ്കളാഴ്ച രാത്രി ഫറൂഖാബാദ് ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. ബുദ്ധമത വിശ്വാസിയായി ദീക്ഷ സ്വീകരിച്ച അദ്ദേഹം ബുദ്ധ സന്യാസിയായി ജീവിക്കാൻ തുടങ്ങിയതായി പൊലീസ് കണ്ടെത്തുകയായിരുന്നു. ബുദ്ധമതം സ്വീകരച്ചതോടെ പ്രതി തന്റെ പേര് മാറ്റുകയും ചെയ്തു.
1991ൽ നടന്ന കൂട്ടക്കൊലക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് ഓഫീസർ അശോക മീണ പറഞ്ഞു. പ്രതി ഇത്രയും നാൾ ഒളിവിലായിരുന്നു. പേരും വിലാസവും മാറ്റി ഒരു മഠത്തിൽ താമസിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.