കനത്ത മഴയില്‍ തെരുവുനായ്ക്കള്‍ക്ക് സ്വന്തം കുടക്കീഴില്‍ അഭയമൊരുക്കി ട്രാഫിക് പൊലീസുകാരന്‍
തരുണ്‍ കുമാര്‍ താക്കൂര്‍ എന്ന പൊലീസുകാരനാണ് വാഹനം നിയന്ത്രിക്കുന്നതിനിടയില്‍ നായ്ക്കള്‍ക്ക് അഭയമൊരുക്കിയത്.
കനത്ത മഴയില്‍ തെരുവുനായ്ക്കള്‍ക്ക് സ്വന്തം കുടക്കീഴില്‍ അഭയമൊരുക്കിയ പൊലീസുകാരന് അഭിനന്ദന പ്രവാഹം. കൊല്‍ക്കത്തയിലെ ഒരു പൊലീസുകാരന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സയാന്‍ ചക്രബര്‍ത്തിയെന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഫോട്ടോ കൊല്‍ക്കത്ത പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തരുണ്‍ കുമാര്‍ താക്കൂര്‍ എന്ന പൊലീസുകാരനാണ് വാഹനം നിയന്ത്രിക്കുന്നതിനിടയില്‍ നായ്ക്കള്‍ക്ക് അഭയമൊരുക്കിയത്. തിരക്കേറിയ ജങ്ഷനില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടയിലും നായ്ക്കള്‍ക്ക് മഴകൊള്ളാതിരിക്കാന്‍ അയാള്‍ ശ്രദ്ധിക്കുന്നുണ്ട്. ഈ മാസം 20നാണ് സംഭവം.
Moment of the Day!
— Kolkata Police (@KolkataPolice) September 18, 2021
Constable Tarun Kumar Mandal of East Traffic Guard, near the 7 point crossing at Park Circus. #WeCareWeDare pic.twitter.com/pnUGYIRKkA
കഴിഞ്ഞ 14 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മഴയാണ് ഈ വര്‍ഷം സെപ്തംബറില്‍ കൊല്‍ക്കത്തയില്‍ ലഭിച്ചത്. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നിരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.