ലഖിംപൂർ ഖേരി കര്‍ഷക കൊലപാതകം; അജയ് മിശ്രയെ നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടു

കേസ് രണ്ട് സിറ്റിങ് ജഡ്ജിമാർ അന്വേഷിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു

Update: 2021-10-13 08:13 GMT
Editor : Jaisy Thomas | By : Web Desk
Advertising

ലഖിംപൂർ ഖേരി കർഷക കൊലപാതകത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടു. കേസ് രണ്ട് സിറ്റിങ് ജഡ്ജിമാർ അന്വേഷിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കേസിൽ അറസ്റ്റിലായ ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ലംഖിപൂരിലെ കർഷകകൂട്ടക്കൊലയിൽ കേന്ദ്ര സർക്കാറിനുമേൽ സമ്മർദം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. കേസിലെ പ്രതിയായ ആശിഷ് മിശ്രക്കെതിരെ അന്വേഷണം നടക്കുമ്പോൾ അച്ഛനായ അജിത് മിശ്ര മന്ത്രിസ്ഥാനത്ത് തുടരുന്നതിനെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്. അജയ് മിശ്രയെ പുറത്താക്കിയില്ലെങ്കിൽ കർഷകർക്ക് നീതി ലഭിക്കില്ലെന്ന് സംഘം രാഷ്ട്രപതിയെ അറിയിച്ചു.

കർഷകരെ കൂട്ടക്കൊല ചെയ്തതിൽ അജയ് മിശ്രക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി മേൽനോട്ടത്തിൽ രണ്ട് സിറ്റിങ് ജഡ്ജിമാർ കേസ് അന്വേഷിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ലഖീംപൂർ സംഭവത്തിലെ കോണ്‍ഗ്രസിന്‍റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടും പ്രതിനിധി സംഘം രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്. അതേസമയം ഉത്തര്‍പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അജയ് മിശ്ര രാജിവയ്ക്കേണ്ട എന്ന തീരുമാനത്തിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയെടുക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News