മൊബൈല്‍ സിഗ്നലിനായി മരത്തില്‍ കയറിയ ബാലന്‍ മിന്നലേറ്റ് മരിച്ചു
ശക്തമായ മഴയും മിന്നലുമുള്ള നേരം മരത്തിൽ കയറി മൊബൈൽ സിഗ്നൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടികൾക്ക് മിന്നലേൽക്കുകയായിരുന്നു
Update: 2021-06-29 04:31 GMT
മൊബൈൽ സിഗ്നലിനായി മരത്തിൽ കയറിയ ബാലൻ ഇടിമിന്നലേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ പാൽഖർ ജില്ലയിലാണ് ദാരുണ സംഭവം. കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. ഇടിയോടു കൂടിയ ശക്തമായ മഴയാണ് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്.
കാലികളെ മേയ്ക്കാനായി പുറപ്പെട്ടതായിരുന്നു സംഘം. ശക്തമായ മഴയും മിന്നലുമുള്ള നേരം മരത്തിൽ കയറി മൊബൈൽ സിഗ്നൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടികൾക്ക് മിന്നലേൽക്കുകയായിരുന്നുെന്ന് തഹസിൽദാർ രാഹുൽ സാരംഗിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പതിനഞ്ചുകാരനായ രവീന്ദ്ര കോർദയാണ് മരിച്ചത്. കൂടെയുള്ള മൂന്ന് പേരെ പരിക്കുകളോടെ കാസ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലെത്തിച്ചു.