ചരിത്രത്തിലാദ്യം; സുപ്രിംകോടതി നടപടികൾ പൊതുജനങ്ങൾക്കായി തത്സമയം സംപ്രേഷണം ചെയ്യുന്നു

ഇന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ ബെഞ്ചിന്റെ നടപടികളാണ് ലൈവ് സ്ട്രീം ചെയ്യുന്നത്

Update: 2022-08-26 05:47 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: ചരിത്രത്തിലാദ്യമായി സുപ്രിംകോടതി നടപടിക്രമങ്ങൾ പൊതുജനങ്ങൾക്കായി തത്സമയം സംപ്രേഷണം ചെയ്യും.ചീഫ് ജസ്റ്റിസ് എൻ.വി രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു.യു ലളിത്, ഹിമാ കോഹ്ലി എന്നിവിരടങ്ങിയ ബെഞ്ചിന്റെ നടപടികളാണ് വെബ് സ്ട്രീം ചെയ്യുക.നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ( NIC )വെബ്കാസ്റ്റിലൂടെയാണ് തത്സമയ സ്ട്രീം പ്രവർത്തിക്കുക. https://webcast.gov.in/events/MTc5Mg-- ഈ ലിങ്കിലൂടെ സുപ്രിംകോടതി നടപടികള്‍ പൊതുജനങ്ങള്‍ക്ക് തത്സമയം കാണാം.

ഇന്നാണ് ഇതുസംബന്ധിച്ച് കോടതി നോട്ടീസ് പുറത്തിറക്കിയത്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എൻ വി രമണയുടെ അവസാന പ്രവൃത്തി ദിവസമാണ് ഇന്ന്. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ആഗസ്റ്റ് 27 മുതൽ ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.  ഫ്രീ ബിസുമായി ബന്ധപ്പെട്ട കേസ്, യോഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗത്തിൽ വിധി, സിദ്ദിഖ്‌ കാപ്പന്റെ ജാമ്യപേക്ഷ എന്നിവയാണ് ലൈവ് സ്ട്രീം ചെയ്യുക.ഉത്തർപ്രദേശ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് തടയണമെന്ന ഹരജിയിൽ സുപ്രിം കോടതി ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും.

നിലവിൽ ഇന്ത്യയിലെ ആറ് ഹൈക്കോടതികൾക്ക്  യൂട്യൂബ് ചാനലുകളുണ്ട്.   കോടതി നടപടിക്രമങ്ങള്‍ ഇതിലൂടെ  ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്.  ഗുജറാത്ത്, ഒഡീഷ, പട്‌ന, മധ്യപ്രദേശ്, ജാർഖണ്ഡ്, കർണാടക എന്നീ ഹൈക്കോടതികളാണ് ലൈവ് സ്ട്രീം ചെയ്യുന്നത്.  

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News