തത്സമയം സുപ്രിംകോടതി; നടപടികൾ 27 മുതൽ ലൈവായി കാണാം

പുതിയ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഉദയ് ഉമേഷ് ലളിത് അധികാരമേറ്റതിന് ശേഷമുള്ള സുപ്രധാന തീരുമാനങ്ങളിൽ ഒന്നാണിത്

Update: 2022-09-21 07:21 GMT
Editor : banuisahak | By : Web Desk
Advertising

ന്യൂഡൽഹി: സെപ്തംബർ 27 മുതൽ ഭരണഘടനാ ബെഞ്ചിന്റെ എല്ലാ നടപടികളും സുപ്രിംകോടതി അതിന്റെ വെബ്‌സൈറ്റിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വെല്ലുവിളികൾ, ജമ്മു കശ്മീരിന് പ്രത്യേക പദവി 370 പ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കൽ തുടങ്ങിയ കേസുകളിലേതടക്കമുള്ള നടപടികൾ ജനങ്ങൾക്ക് തത്സമയം കാണാൻ സാധിക്കും. 

ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള പൗരാവകാശങ്ങൾ അനുസരിച്ച് കോടതി നടപടികളുടെ  ലൈവ് സ്ട്രീമിംഗിന് അനുകൂലമായി 2018-ൽ സുപ്രിംകോടതി വിധിച്ചിരുന്നെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. പുതിയ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഉദയ് ഉമേഷ് ലളിത് അധികാരമേറ്റതിന് ശേഷമുള്ള സുപ്രധാന തീരുമാനങ്ങളിൽ ഒന്നാണിത്. ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ട് മീറ്റിങ്ങിലായിരുന്നു സുപ്രധാനമായ തീരുമാനം. 

ആദ്യഘട്ടത്തിൽ യൂട്യൂബിലൂടെ ആകും ലൈവ് സ്ട്രീമിങ്. നിലവില്‍ ഗുജറാത്ത്, കര്‍ണാടക, പട്‌ന, ഒറീസ, ജാര്‍ഖണ്ഡ് ഹൈക്കോടതികള്‍ നിലവില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News