കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ഡൗണ്‍ വേണ്ടിവരും: ഉദ്ധവ് താക്കറെ

കോവിഡ് എല്ലാവരെയും സ്വാതന്ത്ര്യത്തിനു മുമ്പുള്ള ദിവസങ്ങളിലേക്ക് കൊണ്ടുപോയെന്ന് ഉദ്ധവ് താക്കറെ

Update: 2021-08-16 12:00 GMT
Advertising

കോവിഡിനെതിരായ പോരാട്ടത്തെ സ്വാതന്ത്ര്യസമരവുമായി താരതമ്യപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആളുകൾ പ്രോട്ടോകോൾ പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ഡൌണ്‍ ഏര്‍പ്പെടുത്തേണ്ടിവരും. മഹാമാരിയില്‍ നിന്നും സംസ്ഥാനത്തെയും രാജ്യത്തെയും മോചിപ്പിക്കാൻ ജനങ്ങള്‍ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

"ഇപ്പോൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ്. കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. കോവിഡ് കേസുകള്‍ കൂടിയാല്‍ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമുണ്ടാവില്ല. മരുന്നുകളും വാക്സിനുകളും ലഭ്യമാണെങ്കിലും ഓക്സിജന്‍ ലഭ്യതയില്‍ കുറവുണ്ട്"

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ചത് മഹാരാഷ്ട്രയെയാണ്. ഇതുവരെ 64 ലക്ഷത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1.35 ലക്ഷത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ 4,800 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

കോവിഡ് എല്ലാവരെയും സ്വാതന്ത്ര്യത്തിനു മുമ്പുള്ള ദിവസങ്ങളിലേക്ക് കൊണ്ടുപോയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്ര നിശ്ചയദാര്‍ഢ്യത്തോടെ പോരാടുകയാണ്. പ്രതിരോധ കുത്തിവെപ്പ് ത്വരിതപ്പെടുത്തി. ഇന്നലെ മാത്രം 9.5 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കി. എന്നാൽ ഭീഷണി അവസാനിക്കുന്നില്ല. മറ്റ് രാജ്യങ്ങളിൽ വൈറസിന്‍റെ പുതിയ വകഭേദങ്ങള്‍ ഉണ്ടാകുന്നു. ഭീഷണി നമ്മളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പകർച്ചവ്യാധികളിൽ ജീവൻ നഷ്ടപ്പെട്ട കോവിഡ് പോരാളികള്‍ക്കും പൗരന്മാർക്കും അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News