അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 57 മണ്ഡലങ്ങൾ പോളിങ് ബൂത്തിൽ

ആറുഘട്ടങ്ങളിലായി 468 മണ്ഡലങ്ങളാണ് ഇതുവരെ വിധിയെഴുതിയത്

Update: 2024-06-01 01:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: മൂന്ന് മാസം നീണ്ടുനിന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് സമാപനം. അവസാനഘട്ട ഘട്ട വോട്ടെടുപ്പിൽ 57 മണ്ഡലങ്ങൾ പോളിങ് ബൂത്തിലെത്തും. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.

ആറുഘട്ടങ്ങളിലായി 468 മണ്ഡലങ്ങളാണ് ഇതുവരെ വിധിയെഴുതിയത്. ഉത്തര്‍പ്രദേശും പഞ്ചാബും അടക്കം 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലുമാണ് ഇന്ന് വോട്ടെടുപ്പ്. ബംഗാൾ, ബിഹാർ ഒഡിഷ, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 904 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 7 ഘട്ടങ്ങളിലായി നടന്ന വാശിയേറിയ പ്രചാരണത്തിൽ വികസനവും ജനകീയ പ്രഖ്യാപനങ്ങളും വർഗീയതയും വലിയതോതിൽ ചർച്ചാവിഷയമായി. പ്രധാനമന്ത്രിയുടെ വിദ്വേഷ പരാമർശവും അതിൽ നടപടി എടുക്കുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മെല്ലെപോക്കും വിമർശന വിധേയമായി. ഒടുവിൽ മഹാത്മാ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശവും നരേന്ദ്ര മോദിയുടെ ധ്യാനവും ഇന്ത്യാ സഖ്യം പ്രചാരണ ആയുധമാക്കി. അതേസമയം മോദി പ്രഭാവം ഇത്തവണയും ഗുണം ചെയ്യും എന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.

18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പിൽ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖരാണ് ജനവിധി തേടുന്നത്. ബോളിവുഡ് നടി കങ്കണ റണാവത്ത് കോൺഗ്രസ് നേതാവ് അജയ് റായ്, ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ്, ഉൾപ്പെടെയുള്ള പ്രമുഖരാണ് മത്സര രംഗത്തുള്ളത്.

ഇന്‍ഡ്യാ മുന്നണിയോഗം ഇന്ന്

ഇൻഡ്യാ സഖ്യ നേതാക്കൾ ഇന്ന് ഡൽഹിയിൽ യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം ചേരുക.വോട്ടെണ്ണൽ ദിവസത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.വോട്ടെടുപ്പിൽ അട്ടിമറി ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചും യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കൾക്ക് നിർദേശം നൽകും.ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കില്ല.ഡി.എം.കെ പ്രതിനിധിയായി ടി.ആർ ബാലു യോഗത്തിൽ പങ്കെടുക്കും. അതേസമയം ഇന്ന് ഇടക്കാല ജാമ്യം അവസാനിക്കുന്ന കെജ്‍രിവാള്‍ യോഗത്തിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News