സെയില്‍സ് ഗേളിനെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം വീണ്ടും പീഡിപ്പിച്ചു; തുണിക്കട ഉടമ അറസ്റ്റില്‍
2021ല്‍ സോഷ്യല്‍മീഡിയയിലൂടെയാണ് സൂരജും യുവതിയും പരിചയപ്പെടുന്നത്
ലക്നൗ: ലക്നൗവില്‍ സെയില്‍സ് ഗേളിനെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ആവര്‍ത്തിച്ച് പീഡനത്തിനിരയാക്കിയ തുണിക്കട ഉടമ അറസ്റ്റില്‍. യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ഇയാള്‍ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നത്. സൂരജ് തിവാരി എന്നയാളാണ് അറസ്റ്റിലായത്.
2021ല്‍ സോഷ്യല്‍മീഡിയയിലൂടെയാണ് സൂരജും യുവതിയും പരിചയപ്പെടുന്നത്. അന്ന് താൻ ജോലി നോക്കുകയാണെന്ന് സൂരജിനോട് പറഞ്ഞിരുന്നതായി ഇരയായ യുവതി പറയുന്നു. തന്‍റെ വസ്ത്ര സ്ഥാപനത്തിലേക്ക് ഒരു സെയില്‍സ് ഗേളിനെ തിരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് സൂരജ് യുവതിക്ക് ജോലി വാഗ്ദാനം ചെയ്തു. ഷോറൂമിൽ സെയിൽസ് ഗേളായി ജോലി ചെയ്യാൻ തുടങ്ങിയപ്പോള്‍ മുതല്‍ സൂരജ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഫോട്ടോകളും വീഡിയോയും എടുക്കുകയും ചെയ്തു.കൂടാതെ, അശ്ലീല വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി, യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുന്നത് തുടർന്നു.
പീഡനം സഹിക്കവയ്യാതെ അവൾ 2022 ഫെബ്രുവരിയിൽ ജോലി ഉപേക്ഷിച്ചു.എന്നാല്‍ സൂരജ് യുവതിയെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. 2022 നവംബറിൽ പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും തന്‍റെ കടയിൽ ജോലിക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഷോറൂമില്‍ വീണ്ടും ജോലിക്ക് വരാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ പ്രതി പീഡനം തുടര്‍ന്നു. ദിവസങ്ങൾക്ക് ശേഷം ഓട്ടോയിൽ വീട്ടിലേക്ക് പോകുമ്പോൾ പ്രതി സൂരജ് അവളെ പിന്തുടരുകയും വഴിയിൽ ഓട്ടോ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ ശാരീരിക,മാനസിക പീഡനം സഹിക്കവയ്യാതെ സൂരജിനെതിരെ യുവതി ആഷിയാന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
" യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, 23 കാരനായ സൂരജ് തിവാരിക്കെതിരെ ഐപിസി സെക്ഷൻ 376, 323, 504, 506 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യുകയും തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു''വെന്ന് പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അജയ് മിശ്ര പറഞ്ഞു.