ശങ്കരാചാര്യരുടെ പ്രതിമ നിർമിക്കാൻ 370 കോടി വകയിരുത്തി മധ്യപ്രദേശ് ബജറ്റ്
ഗുജറാത്തില്‍ 3000 കോടി രൂപ ചെലവില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമക്ക് വേണ്ടി പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു
എട്ടാം നൂറ്റാണ്ടിലെ ഇന്ത്യൻ തത്വചിന്തകനായ ആദി ശങ്കരാചാര്യരുടെ പ്രതിമ നിർമിക്കാൻ 370 കോടി വകയിരുത്തി 2022-23 വർഷത്തെ മധ്യപ്രദേശ് സംസ്ഥാന ബജറ്റ്. ധനകാര്യമന്ത്രി ജഗദീഷ് ദേവ്ഡയാണ് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിന്റെ എസ്റ്റിമേറ്റ് തുക 2,79,237 കോടിയും വരവ് 2,47,715 കോടിയും വരുമാന നഷ്ടം 3736 കോടിയാണെന്നും മന്ത്രി അറിയിച്ചു. അദ്വൈത വേദാന്തം പഠിപ്പിക്കുന്ന നാലു സ്ഥാപനങ്ങൾ രാജ്യത്ത് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേദാർനാഥിൽ 130 കോടി മുടക്കിയുള്ള വികസന പദ്ധതികളുടെ ഭാഗമായി ആദിശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിച്ചിരുന്നു. 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ തകർന്ന ആദി ശങ്കരാചാര്യരുടെ സമാധിയാണ് സ്ഥലമാണ് പുനർനിർമിച്ചിരുന്നത്. 12 അടി ഉയരമുള്ള ആദിശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി മോദിയാണ് അനാച്ഛാദനം ചെയ്തിരുന്നത്.
ഗുജറാത്തില്‍ 3000 കോടി രൂപ ചെലവില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമക്ക് വേണ്ടി പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. ചട്ടം ലംഘിച്ച് വകമാറ്റിയാണ് ഫണ്ടുകള്‍ ഉപയോഗിച്ചതെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ വെളിപ്പെടുത്തി. ഗുജറാത്തിലെ 14 പൊതുമേഖലാസ്ഥാപനങ്ങള്‍ ഇത്തരത്തില്‍ 104.88 കോടി വകമാറ്റിയെന്നാണ് കണ്ടെത്തല്‍. ഒ.എന്‍.ജി.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍, ഓയില്‍ ഇന്ത്യ കമ്പനികള്‍ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് 150 കോടിയോളം രൂപയാണ് ചട്ടം ലംഘിച്ച് നല്‍കിയത്. ഇത്തരം നടപടികള്‍ അസാധാരണമെന്ന് സി.എ.ജി ചൂണ്ടിക്കാട്ടി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് സി.എസ്. ആര്‍ ഫണ്ടില്‍ നിന്ന് പ്രതിമ നിര്‍മിക്കാന്‍ പണം നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരോ ഓഡിറ്റ് കമ്മിറ്റിയോ തുക വക മാറ്റിയവരുടെ അസാധാരണ നടപടിയെ ചോദ്യം ചെയ്യാന്‍ തയ്യാറായില്ലെന്നും സി.എ.ജി ചൂണ്ടിക്കാട്ടി.
സി.എസ്.ആര്‍ ഫണ്ട് എന്തൊക്കെ പദ്ധതികള്‍ക്ക് വിനിയോഗിക്കാമെന്ന് കമ്പനീസ് ആക്ട് ഏഴാം ഷെഡ്യൂളില്‍ വ്യക്തമാക്കുന്നുണ്ട്. പട്ടിണി, ദാരിദ്രം, പോഷകാഹാരക്കുറവ് തുടങ്ങിയവ പരിഹരിക്കാനുള്ള പദ്ധതികള്‍ക്ക് സി.എസ്.ആര്‍ ഫണ്ടില്‍നിന്ന് സംഭാവന നല്‍കാം. സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷി വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍പരിശീലനവും നല്‍കുന്ന പദ്ധതികള്‍ക്കും ഈ ഫണ്ടില്‍നിന്ന് സഹായം നല്‍കാം. ഗ്രാമ വികസനപദ്ധതികള്‍, ചേരി നിര്‍മാര്‍ജന യജ്ഞങ്ങള്‍, പരിസ്ഥിതിയും വന്യജീവി വൈവിധ്യവും സംരക്ഷിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയവയ്ക്കും സിഎസ്ആര്‍ ഫണ്ടില്‍നിന്ന് സഹായം അനുവദിക്കാറുണ്ട്. കമ്പനീസ് ആക്ട് 135, 149 വകുപ്പുകള്‍ പ്രകാരം, പ്രതിമ നിര്‍മിക്കാന്‍ സി.എസ്.ആര്‍ ഫണ്ട് വഴിമാറ്റുന്നത് ഗുരുതര പിഴവാണ്. കേന്ദ്ര, സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ പൊതുധന ചട്ടം ലംഘിച്ച് വകമാറ്റി ചെലവിട്ടതിനെ കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സാമ്പത്തിക കാര്യവിഭാഗം സെക്രട്ടറിയായിരുന്ന ഡോ. ഇ.എ.എസ് ശര്‍മ, കോര്‍പറേറ്റ് മന്ത്രാലയം സെക്രട്ടറി ഐ.ശ്രീനിവാസിന് കത്ത് നല്‍കി.
അതേസമയം, അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ കൂടുതല്‍ സഞ്ചാരികള്‍ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രണ്ട് വര്‍ഷം മുമ്പ് തുറന്നതിന് ശേഷം 50 ലക്ഷത്തോളം സഞ്ചാരികള്‍ സന്ദര്‍ശിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കെവാഡിയയിലേക്ക് പുതുതായി സര്‍വ്വീസ് ആരംഭിച്ച ട്രെയിനുകള്‍ ഫ്‌ളാഗ്ഓഫ് ചെയ്തതിനുശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെയായിരുന്നു ചടങ്ങ്. ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ വര്‍ദ്ധിക്കുന്നതോടെ ദിവസേന ഒരുലക്ഷത്തിലധികം ആളുകള്‍ കെവാഡിയ സന്ദര്‍ശിക്കുമെന്നും മോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2018 ഒക്ടോബറിലാണ് സ്റ്റാച്യു ഓഫ് യുണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
2989 കോടി രൂപയ്ക്കാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നർമ്മദയുടെ തീരത്ത് പണിതുയർത്തിയത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്. നാല് വര്‍ഷങ്ങള്‍ കൊണ്ടാണ് പ്രതിമയുടെ പണി പൂര്‍ത്തീകരിച്ചത്. താഴെനിന്നും ഈ പ്രതിമയുടെ ആകെ ഉയരം 240 മീറ്റർ ആണ്. ഇതിൽ 182 മീറ്ററാണ് പട്ടേൽ ശില്പത്തിന്റെ ഉയരം. ഉരുക്കുകൊണ്ടുള്ള ഘടനയിൽ പ്രബലിത സിമറ്റ് കോൺക്രീറ്റ് ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പു.റമെ വെങ്കലംകൊണ്ട് പൊതിഞ്ഞിരിക്കുന്നു2018 ഒക്ടോബർ 31 നു പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചു.
Madhya Pradesh state budget for the year 2022-23 allocates Rs 370 crore for the construction of a statue of the Indian philosopher Adi Shankaracharya.