ഫെമ ലംഘന കേസ്; മഹുവ മെയ്ത്രയ്ക്കും ഹിരാനന്ദാനിക്കും വീണ്ടും ഇ.ഡി സമന്‍സ്
മാര്‍ച്ച് 28 ന് ഹാജരാവാനാണ് ഇ.ഡി നിര്‍ദ്ദേശം
ഡല്‍ഹി: ഫെമ ലംഘന കേസില്‍ ചോദ്യം ചെയ്യലിനായി ടി.എം.സി നേതാവ് മഹുവ മൊയ്ത്രയ്ക്കും വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്കും ഇ.ഡി പുതിയ സമന്‍സ് അയച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 28 ന് ഹാജരാവാനാണ് ഇ.ഡി നിര്‍ദ്ദേശം.
ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഏജന്‍സിക്ക് നിര്‍ദ്ദേശം ലഭിച്ചതിന് പിന്നാലെ മഹുവയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ സമന്‍സ്. ഇതിന് മുമ്പും മഹുവയ്ക്ക് ഇ.ഡി സമൻസ് അയച്ചിരുന്നു.
ലോക്‌സഭയില്‍ ചോദ്യം ചോദിക്കുന്നതിന് പണം വാങ്ങിയെന്ന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ മഹുവയെ പുറത്താക്കിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയും അദാനി ഗ്രൂപ്പിനെതിരെയും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലി സ്വീകരിച്ചെന്നാണ് മഹുവസ്‌ക്കെതിരായ ആരോപണം. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ സീറ്റില്‍ നിന്ന് ടി.എം.സി മഹുവയെ പുനഃനാമകരണം ചെയ്തു.
തനിക്കെതിരായ ആരോപണങ്ങളെല്ലാം മഹുവ തള്ളിക്കളഞ്ഞിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ചോദ്യം ഉന്നയിച്ചത് കൊണ്ട് തന്നെ ലക്ഷ്യം വെച്ചിരിക്കുകയാണെന്ന് മഹുവ പറഞ്ഞു.