എന്തുകൊണ്ട് രാഷ്ട്രീയത്തിൽ ചേരുന്നില്ല; സ്വരഭാസ്‌കറോട് മമതബാനർജി

ആര്യൻ കേസിൽ ഷാറൂഖ്ഖാൻ ഇരയാക്കപ്പെട്ടു- മമത

Update: 2021-12-02 07:04 GMT
Editor : Lissy P | By : Web Desk
Advertising

സ്വന്തം രാഷ്ട്രീയ നിലപാടും അഭിപ്രായങ്ങളും പങ്കുവെക്കുന്നതിനോ രാജ്യത്ത് നടക്കുന്ന വിവാദപരമായ വിഷയങ്ങളിൽ ശബ്ദമുയർത്താനോ സെലിബ്രിറ്റികൾ പൊതുവെ തയ്യാറാകില്ല.  കരിയറിനേയോ, വ്യക്തി ജീവിതത്തിനേയോ ഇത് ബാധിക്കുമെന്ന ഭയമാണ് പലരും നിശബ്ദരാാകാാനുള്ള കാരണം. എന്നാൽ ഇതിൽ നിന്നും ഏറെ വ്യത്യസ്തയാണ് നടി സ്വരഭാസ്‌കർ. രാജ്യത്ത് ചർച്ചയായ എല്ലാ കാര്യങ്ങളിലും  നിലപാട്  അവർ വ്യക്തമാക്കാറുണ്ട്. ഏതെങ്കിലും ഭീഷണികൾക്ക് വഴങ്ങി പറഞ്ഞകാര്യങ്ങൾ ഒരിക്കൽപോലും മാറ്റി പറയുകയും ചെയ്തിട്ടില്ല.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രണ്ടുദിവസത്തെ സന്ദർശനത്തിനായി മുംബൈയിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബുധനാഴ്ച നടന്ന മീറ്റ് ആന്റ് ഗ്രീറ്റ്‌ പരിപാടിയിൽ സ്വരഭാസ്‌കർ പങ്കെടുക്കുകയും സമീപകാലത്ത് നടന്ന സംഭവങ്ങളെ കുറിച്ച് ഗൗരവപരമായ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. വേദിയിലിരിക്കുന്ന മംമ്തയെ അഭിസംബോധന ചെയ്ത്‌ നാലുമിനിറ്റോളം സ്വര ഭാസ്‌കർ സംസാരിച്ചു.

കോമഡി ഷോയിലൂടെ ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജയിലിലടക്കപ്പെട്ട കൊമേഡിയൻ മുനവർ ഫാറൂഖിയെയും സ്വര മമതക്ക് പരിചയപ്പെടുത്തി. ഭീഷണികൾക്ക് വഴങ്ങി തന്റെ ഷോകൾ റദ്ദാക്കാൻ മുനവർ ഫാറൂഖി നിർബന്ധിതനായി. ഇത്തരം സംഭവങ്ങൾക്കെതിരെ പ്രതിരോധിക്കാൻ സ്വന്തം കരിയറും ജീവിതതവും പണയപ്പെടുത്തേണ്ടി വരുന്നവരാണ് കലാകാരന്മാരെന്നും സ്വര വാദിച്ചു.

സ്വരയുടെ വാക്കുകൾ ഏറെ ആകാംക്ഷയോടെയും ക്ഷമയോടെയുമാണ് മമതബാനർജി കേട്ടിരുന്നത്. എന്തുകൊണ്ടാണ് നിങ്ങൾ രാഷ്ട്രീയത്തിലേക്കിറങ്ങാത്തത്. നിങ്ങൾ  ശക്തയും തന്റേടിയുമായ സ്ത്രീയാണ്. മമതയുടെ ഈ വാക്കുകളെ കൈയടിയോടയാണ് സദസ് സ്വീകരിച്ചത്.

മമതയുടെ കൃപയാണ് ഈ അഭിനന്ദം എന്നാണ് ഇതിനെ കുറിച്ച് സ്വരഭാസ്‌കർ 'ദ പ്രിന്റിനോട് പ്രതികരിച്ചത്.

രാജ്യത്തെ ക്രൂരമായ നിയമങ്ങൾെ പ്രത്യേകിച്ച് യു.എ.പി.എയെ പോലുള്ളവ ദുരപയോഗം ചെയ്യുന്നതിനെ കുറിച്ചായിരുന്നു ഞാൻ പ്രധാനമായും അവരോട് ചോദിച്ചത്. നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നതിനോട് ഒരിക്കലും പിന്തുണക്കില്ലെന്ന മമത ഉറപ്പ് നൽകുകയും ചെയ്തു. അതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. സ്വര കൂട്ടിച്ചേർത്തു.

മയക്കുമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യന്റെ അറസ്റ്റിനെ കുറിച്ചും മമത ബാനർജി പ്രതികരിച്ചു. 'ഷാരൂഖ് ഖാൻ ഇരയാക്കപ്പെട്ടു എന്നാണ് അവർ ഇതിനെ കുറിച്ച് പ്രതികരിച്ചത്.

സ്വരയെ കൂടാതെ, ചലച്ചിത്ര നിർമ്മാതാവ് മഹേഷ് ഭട്ട്, ഗാനരചയിതാവ് ജാവേദ് അക്തർ, അഭിനേതാക്കളായ ശത്രുഘ്‌നൻ സിൻഹ, റിച്ച ഛദ്ദ എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News