ക്ഷേത്രത്തിൽ ഉച്ചഭാഷിണി ഉപയോഗിച്ചു; ഗുജറാത്തിൽ 42കാരനെ തല്ലിക്കൊന്നു

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഗുജറാത്തിലെ ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണി കേൾപ്പിച്ചതിന്റെ പേരിൽ അക്രമം ഉണ്ടാകുന്നത്

Update: 2022-05-06 07:49 GMT
Advertising

അഹമ്മദാബാദ്: ഗുജറാത്തിലെ മെഹസാനയിൽ ക്ഷേത്രത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ 42കാരനെ തല്ലിക്കൊന്നു. ജശ്വജിത്ത് താക്കൂർ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ താക്കൂർ സമുദായത്തിൽ നിന്നുള്ള ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സദാജി താക്കൂർ, വിഷ്ണുജി താക്കൂർ, ബാബുജി താക്കൂർ, ജയന്തിജി താക്കൂർ, ജവാൻജി താക്കൂർ, വിനുജി താക്കൂർ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

ജശ്വജിത്തും സഹോദരനും ക്ഷേത്രത്തിൽ ആരതി നടത്തുകയും ഉച്ചഭാഷിണിയിൽ അത് കേൾപ്പിക്കുകയും ചെയ്തിരുന്നു. ശബ്ദം കുറക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു . ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഗുജറാത്തിലെ ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണി കേൾപ്പിച്ചതിന്റെ പേരിൽ അക്രമം ഉണ്ടാകുന്നത്. ജശ്വന്തിന്റെ ജ്യേഷ്ഠൻ അജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

'ഞങ്ങളുടെ വീടിനടുത്തുള്ള മെൽഡി മാതാ ക്ഷേത്രത്തിൽ ഞാനും ജശ്വന്തും ഉച്ചഭാഷിണിവെച്ച് ആരതി നടത്തുകയായിരുന്നു.ആ സമയത്ത് സദാജി ഞങ്ങളുടെ അടുത്ത് വന്ന് ഞങ്ങളോട് എന്തിനാണ് ഉച്ചഭാഷിണി വായിക്കുന്നതെന്ന് ചോദിക്കുകയും ഉച്ചഭാഷിണി വായിച്ചതിന്റെ പേരിൽ പ്രകോപിതനായ സദാജി ഞങ്ങളെ അധിക്ഷേപിക്കാൻ തുടങ്ങി. എതിർക്കാൻ ശ്രമിച്ചപ്പോൾ അഞ്ച് പേർ വടികളുമായി വന്ന് ഞങ്ങളെ രണ്ട് പേരെയും ആക്രമിക്കുകയായിരുന്നു'- അജ്ത്ത് പറഞ്ഞു.

സഹോദരങ്ങളെ മെഹ്സാന സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്ന് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ചികിത്സയിലിരിക്കെ ജശ്വന്ത് മരിക്കുകയായിരുന്നു. അജിത്തിന്റെ ഇടതുകൈയ്ക്ക് പൊട്ടലുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News