എച്ച്.ഐ.വി പരത്തണമെന്ന ലക്ഷ്യത്തോടെ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

ജൂണ്‍ 15നാണ് ഡൽഹിയിലെ മൊളാർബാൻഡ് എക്സ്റ്റൻഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നു കാട്ടി ബദര്‍പൂര്‍ പൊലീസിന് പരാതി ലഭിക്കുന്നത്

Update: 2022-06-21 06:15 GMT
Editor : Jaisy Thomas | By : Web Desk
എച്ച്.ഐ.വി പരത്തണമെന്ന ലക്ഷ്യത്തോടെ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍
AddThis Website Tools
Advertising

ഡല്‍ഹി: ബദര്‍പൂര്‍ ഏരിയയിലെ വീട്ടില്‍ വച്ച് എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 25കാരന്‍ അറസ്റ്റില്‍. യുവാവിനെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതി എച്ച്.ഐ.വി ബാധിതനാണെന്ന് പൊലീസ് കണ്ടെത്തിയത്. രോഗം പരത്തുക എന്ന ലക്ഷ്യത്തോടെ യുവാവ് മനപൂര്‍വമാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ജൂണ്‍ 15നാണ് ഡൽഹിയിലെ മൊളാർബാൻഡ് എക്സ്റ്റൻഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നു കാട്ടി ബദര്‍പൂര്‍ പൊലീസിന് പരാതി ലഭിക്കുന്നത്. അയൽവാസിയായ ആഗ്ര സ്വദേശി തന്‍റെ മകളെ ബലാത്സംഗം ചെയ്ത ശേഷം ഒളിച്ചോടിയെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബവും യുവാവും ഒരേ അപ്പാര്‍ട്ട്മെന്‍റിലെ ഫ്ലാറ്റുകളിലാണ് വാടകക്ക് താമസിച്ചിരുന്നത്. കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് പീഡനം നടന്നത്. വിവരം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ എയിംസ് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു.

അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ തിരിച്ചിലിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. ഹരിയാനയിലെ പൽവാൽ ജില്ലയിലെ ബാമിനിഖേര ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News