'പ്ലസ്ടുവിന് മാർക്കില്ല, വീട് വാടകക്ക് തരില്ലെന്ന് ഉടമ'; വൈറലായി ട്വീറ്റ്

ഫ്‌ളാറ്റ് വാടകക്ക് കൊടുക്കുന്നവർ പ്രവേശന പരീക്ഷ നടത്തുന്ന സമയം വിദൂരമല്ലെന്ന് കമന്റ്

Update: 2023-04-30 05:53 GMT
Editor : Lissy P | By : Web Desk
Advertising

ബംഗളൂരു: ജോലിസ്ഥലത്ത് വീട് വാടകക്ക് കിട്ടുക എന്നത് വലിയ കടമ്പയാണ്. പ്രത്യേകിച്ചും ബംഗളൂരു പോലുള്ള മെട്രോ സിറ്റികളിൽ. വീട്ടുടമസ്ഥർ വാടകക്ക് വരുന്നവരുടെ  ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളും അവരുടെ വിദ്യാഭ്യാസ യോഗ്യതയും കുടുംബ വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം മാത്രമേ വീട് വാടകക്ക് നൽകാറൊള്ളൂ..ഇപ്പോഴിതാ പ്ലസ്ടുവിന് മാർക്ക് കുറഞ്ഞുപോയതിന്റെ പേരിൽ വാടക വീട് നിഷേധിച്ചെന്ന യുവാവിന്റെ വെളിപ്പെടുത്തലാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ശുഭ് എന്ന ഉപയോക്താവാണ് തന്റെ ബന്ധുവിനുണ്ടായ അനുഭവം ട്വീറ്ററിൽ പങ്കുവെച്ചത്. ബന്ധുവും ബ്രോക്കറും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകളും ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്ലസ്ടുവിന്റെ മാർക്ക് കുറവായതിനാലാണ് വീട്ടുടമ വീട് വാടക നൽകില്ലെന്ന് പറയുന്നത്.

'എന്റെ കസിനിന് പ്ലസ്ടുവിന് 75 ശതമാനം മാർക്കുണ്ടായിരുന്നു.എന്നാൽ 90 ശതമാനം മാർക്ക് വേണമെന്നാണ് വീട്ടുടമസ്ഥന് പറയുന്നത്. മാർക്ക് കുറവായതിനാൽ എന്റെ കസിന് ഫ്‌ളാറ്റ് വാടകക്ക് നൽകില്ലെന്ന് പറഞ്ഞു.  മാർക്ക് ഒരിക്കലും ഭാവിയെ സ്വാധീനിക്കില്ല.എന്നാൽ ബംഗളൂരുവിൽ ഫ്‌ളാറ്റ് ലഭിക്കുമോ ഇല്ലയോ എന്നതിന് അത് സ്വാധീനിക്കും...'ശുഭ് ട്വീറ്റ് ചെയ്തു.

ഈ ട്വീറ്റിന് താഴെ നിരവധി പേരാണ് സമാന അനുഭവങ്ങള്‍ പങ്കുവെച്ചത്. ജോലിക്കനുസരിച്ചാണ് വീട്ടുടമസ്ഥർ പെരുമാറുകയെന്നും ജോലിക്കനുസരിച്ച് വാടക കൂട്ടുമെന്നും ചിലർ കമന്റ് ചെയ്തു. എന്തിനേറെ വീട്ടുജോലിക്ക് ആളെ തേടുകയാണെങ്കിൽ പോലും നിങ്ങൾ ഐ.ടി മേഖലയിലാണ് ജോലി ചെയ്യുന്നതെന്നറിഞ്ഞാൽ 30,000 രൂപ ശമ്പളമായി ചോദിക്കും..അല്ലെങ്കിൽ 9000 രൂപ കൊടുത്താൽ മതിയെന്ന് ഒരാൾ കമന്റ് ചെയ്തു.. ബംഗളൂരിൽ ഫ്‌ളാറ്റ് വാടകക്ക് കൊടുക്കുന്നവർ പ്രവേശന പരീക്ഷ നടത്തുന്ന സമയം വിദൂരമല്ലെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News