മണിപ്പൂരിൽ രണ്ട് വിദ്യാർഥികളെ കൊലപ്പെടുത്തിയ കേസിൽ ആറുപേർ അറസ്റ്റിൽ

ചുരാചന്ദ്പൂർ ജില്ലയിൽനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Update: 2023-10-01 15:02 GMT
Advertising

ഇംഫാൽ: മണിപ്പൂരിൽ രണ്ടു വിദ്യാർഥികളെ കൊലപ്പെടുത്തിയ കേസിൽ ആറുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ചുരാചന്ദ്പൂരിൽ ജില്ലയിൽനിന്നാണ് ഇവർ അറസ്റ്റ് ചെയ്തത്. നാല് പ്രതികൾ അസമിലേക്ക് കടന്നതായാണ് സൂചന.

ആറുപേരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. മറ്റു രണ്ടുപേർ സ്ത്രീകളാണ്. ജൂലൈ ആറിനാണ് രണ്ട് വിദ്യാർഥികളെ കാണാതായത്. മണിപ്പൂരിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾ മരിച്ചുകിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ സർക്കാരിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News