2024 ലെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു
അഞ്ച് മലയാളികൾ ഉൾപ്പെടെ 22 സൈനികർക്ക് പരം വിശിഷ്ട സേവാ മെഡല്‍
ഡല്‍ഹി: 2024 ലെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 16 പേർക്ക് ശൗര്യ ചക്ര അവാർഡും 53 സേനാ മെഡലുകളും. ഏഴ് പേർ യുദ്ധ സേവാ മെഡലനിനും അർഹരായി. മലയാളി ലഫ്. ജനറൽ പി.ജി.കെ മേനോൻ പരം വിശിഷ്ട സേവാ മെഡലിന് അർഹനായി. ലഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ, ലഫ്. ജനറൽ ജോൺസൺ പി. മാത്യു, ലഫ്. ജനറൽ അജിത് നീലകണ്ഠൻ എന്നിവരും പരം വിശിഷ്ട സേവാ മെഡലിന് അർഹരായി. 38 പേർക്ക് എത്തി വിശിഷ്ട സേവാ മെഡൽ, 85 പേർക്ക് വിശിഷ്ട സേവാ മെഡൽ ലഭിക്കും.
മലയാളികളായ ലെഫ്റ്റനന്റ് ജനറൽമാരായ പി ഗോപാലകൃഷ്ണ മേനോൻ, അരുൺ അനന്തനാരായണൻ, അജിത് നീലകണ്ഠൻ, മാധവൻ ഉണ്ണികൃഷ്ണൻ നായർ, ജോൺസൻ പി മാത്യു എന്നിവർക്കാണ് പരമ വിശിഷ്ട സേവാ മെഡൽ. ലെഫ്റ്റനന്റ് ജനറൽ എസ് ഹരിമോഹൻ അയ്യർക്ക് അതിവിശിഷ്ട സേവാ മെഡലും മേജർ ജനറൽ വിനോദ് ടോം മാത്യു, എയർ വൈസ് മാർഷൽ ഫിലിപ്പ് തോമസ് എന്നിവർക്കും അതി വിശിഷ്ട സേവാ മെഡലും കേണൽ അരുൺ ടോം സെബാസ്‌ററ്യനും ജോൺ ഡാനിയേലിനും യുദ്ധ സേവാ മെഡലും ലഭിച്ചു.