പുനർനിർമാണത്തിന് മാത്രം 2,000 കോടി രൂപ വേണം; പ്രധാനമന്ത്രി സ്‌പെഷൽ പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ-മന്ത്രി റിയാസ്

സൂചിപ്പാറയിലെ മൃതദേഹങ്ങൾ ഇന്നുതന്നെ എയർലിഫ്റ്റ് ചെയ്യാന്‍ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റിയാസ് പറഞ്ഞു

Update: 2024-08-10 05:46 GMT
Editor : Shaheer | By : Web Desk
Advertising

കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് സന്ദർശനത്തെ കേരളം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുനർനിർമാണത്തിന് മാത്രം 2,000 കോടി രൂപ ആവശ്യമുണ്ട്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷയെന്നും റിയാസ് മീഡിയവണിനോട് പറഞ്ഞു.

സൂചിപ്പാറയിലെ മൃതദേഹങ്ങൾ ഇന്നുതന്നെ എയർലിഫ്റ്റ് ചെയ്യുമെന്ന് ദൗത്യസംഘം അറിയിച്ചിരുന്നു. ഇതിനായി വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റിയാസ് പറഞ്ഞു. ഇന്നലെ തന്നെ മൃതദേഹം കൊണ്ടുവരാൻ പരമാവധി ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

നേരത്തെ കേന്ദ്രസംഘവും കേന്ദ്രമന്ത്രിയും എത്തിയതാണ്. ഇപ്പോൾ പ്രധാനമന്ത്രിയും എത്തുന്നു. ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ലോകമാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാര്യങ്ങളെല്ലാം പ്രധാനമന്ത്രിക്കു ബോധ്യമായിട്ടുണ്ട്. ഭാവിജീവിതത്തെ കുറിച്ചു വലിയ ആശങ്ക ആ പ്രദേശത്തുകാർക്കുണ്ട്. ഇതിനെല്ലാം പരിഹാരമായി ഒരു സ്‌പെഷൽ പാക്കേജ് വേണം. പുനരധിവാസത്തിനായി ഒരു ടൗൺഷിപ്പ് പദ്ധതി നടപ്പാക്കണം. പുനർനിർമാണത്തിനു വേണ്ടി മാത്രം 2,000 കോടി രൂപയിലേറെ ആവശ്യമുണ്ട്. കാര്യങ്ങൾ നേരിട്ടു കണ്ടു ബോധ്യപ്പെട്ട ശേഷം പ്രധാനമന്ത്രി പാക്കേജ് പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ.

മൂന്ന് സംസ്ഥാനങ്ങൾക്ക് 11,500 കോടി രൂപ അടുത്തിടെയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ബിഹാറിനും ഉത്തരാഖണ്ഡിലും ഹിമാചൽപ്രദേശിനുമായിരുന്നു അത്. ഇതുപോലെയൊരു പ്രഖ്യാപനം കേരളത്തിനു വേണ്ടിയുമുണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Full View

Summary: ''Hope PM Narendra Modi will announce a special package for Wayanad'': Says Kerala Minister Mohammed Riyas to MediaOne

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News