"രജിസ്ട്രേഷന്‍ മുതല്‍ സര്‍ട്ടിഫിക്കേഷന്‍ വരെ കോവിന്‍ പോലെ വലിയൊരു സംവിധാനം വേറെയെവിടെയുമില്ല" : പ്രധാനമന്ത്രി

കേന്ദ്ര ഗവര്‍മെന്‍റിന്‍റെ ആരോഗ്യക്ഷേമപദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു

Update: 2021-09-27 07:36 GMT
Advertising

കോവിന്‍ പോലെ   രജിസ്ട്രേഷന്‍ മുതല്‍ സര്‍ട്ടിഫിക്കേഷന്‍ വരെ സുതാര്യമായി നടക്കുന്ന മറ്റൊരു സംവിധാനം  വേറെ എവിടെയുമില്ലെന്ന് പ്രധാനമന്ത്രി. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍റെ ഉദ്ഘാടന വേദിയില്‍ വച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

നേരത്തെ ഇന്ത്യയില്‍ നിന്നുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിന്ന് രണ്ട്ഡോസ് വാക്സിനെടുത്ത് വരുന്നവര്‍ക്ക് ബ്രിട്ടന്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇന്ത്യയുടെ വാക്സിനല്ല. പ്രശ്നം വാക്സിന്‍ സര്‍ട്ടിഫിക്കറ്റിനാണ് എന്നാണ് ബ്രിട്ടന്‍ അന്ന് പറഞ്ഞത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള ക്വാറന്‍റൈനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച ചെയ്ത് ഉടന്‍ പരിഹരിക്കുമെന്ന് ബ്രിട്ടന്‍ പറഞ്ഞിരുന്നു.

 കേന്ദ്ര ഗവര്‍മെന്‍റിന്‍റെ ആരോഗ്യ ക്ഷേമപദ്ധതിയായ  ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വ്യക്തികളുടെ മുഴുവന്‍ ആരോഗ്യ സംബന്ധിയായ വിവരങ്ങളെ  ഒരു ഹെൽത്ത് ഐഡിയില്‍ ഉള്‍പ്പെടുത്തി അതിലേക്ക് വ്യക്തിഗത ആരോഗ്യ രേഖകൾ ബന്ധിപ്പിക്കുന്ന പദ്ധതിയാണ്  ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News