പാകിസ്താനിലേക്ക് പോകാനാവശ്യപ്പെട്ട് കന്നുകാലി വ്യാപാരിയെ മര്‍ദിച്ച് കൊലപ്പെടുത്തി; കർണാടകയിൽ പശു സംരക്ഷണ സേന പ്രവർത്തകർക്കെതിരെ കേസ്

പശുക്കളെ വണ്ടിയിൽ കൊണ്ടുപോവുകയായിരുന്ന ഇദ്രിസ് പാഷയെ പുനീത് കാരെഹള്ളിയും സംഘവും വാഹനം തടഞ്ഞ് മർദിച്ചത്

Update: 2023-04-02 07:26 GMT
Editor : Lissy P | By : Web Desk
Advertising

രാമനഗര: കർണാടകത്തിൽ പശുക്കടത്ത് ആരോപിച്ച് കൊലപാതകം. കർണാടകയിലെ രാമനഗര ജില്ലയിലെ സാത്തന്നൂരിലായിരുന്നു സംഭവം. സാത്തന്നൂർ സ്വദേശിയായ ഇദ്രിസ് പാഷയെയാണ് (38 )പശുക്കടത്ത് ആരോപിച്ച് മർദിച്ച് കൊന്നത്. സംഭവത്തിൽ പശു സംരക്ഷണ സേന പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തു.

പശു സംരഷണ സേന പ്രവർത്തകനായ പുനീത് കാരെഹള്ളിക്കും കൂട്ടാളികൾക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. മാർച്ച് 31 ന് രാത്രി പശുക്കളെ വണ്ടിയിൽ കൊണ്ടുപോവുകയായിരുന്ന ഇദ്രിസ് പാഷയെ പുനീത് കാരെഹള്ളിയും സംഘവും വാഹനം തടഞ്ഞു മർദിക്കുകയായിരുന്നു. പശുക്കളെ അറുക്കാൻ കൊണ്ടുപോവുകയാണെന്ന് ആരോപിച്ചായിരുന്നു മർദനം.

പാകിസ്താനിലേക്ക് പോ എന്ന് ആക്രോശിച്ച് ക്രൂരമായി മർദിച്ച് ഇദ്രിസ് പാഷയെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ശനിയാഴ്ച റോഡിൽ കണ്ടെത്തിയതോടെയാണ് ക്രൂരമായ കൊലപാതകം പുറം ലോകം അറിഞ്ഞത്. പിന്നീട് മൃതദേഹവുമായി ബന്ധുക്കൾ സാത്തന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ഇതേതുടർന്ന് പുനീത് കാരെഹള്ളിക്ക് എതിരെ പൊലീസ് കേസെടുത്തു.

രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് പുനീത് നിരന്തരമായി പാഷയെ ഭീഷണിപ്പെടുത്തിയിരുന്നതായി എഫ് ഐആറിൽ പറയുന്നു. പണം നൽകാൻ കഴിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ടു. തുടർന്നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News