ബലി അർപ്പിക്കുന്ന ചിത്രം വാട്സ്ആപ്പിൽ പങ്കുവെച്ചു; മുസ്‌ലിം വ്യാപാരിയുടെ കട അടിച്ചു തകർത്ത് ഹിന്ദുത്വ പ്രവർത്തകർ
ഹിമാചൽ പ്രദേശിലെ നഹാനിലാണ് സംഭവം.
Update: 2024-06-19 12:29 GMT


ഡൽഹി: മൃഗത്തെ ബലി അർപ്പിക്കുന്ന ചിത്രം വാട്സ് ആപ്പ് സ്റ്റാറ്റസിലൂടെ പങ്കുവെച്ചതിന് വസ്ത്ര വ്യാപാരിയുടെ കട അടിച്ചുതകർത്ത് ഹിന്ദുത്വ പ്രവർത്തകർ. ഹിമാചൽ പ്രദേശിലെ നഹാനിലാണ് സംഭവം. വ്യാപാരിയായ ജാവേദിന്‍റെ വസ്ത്ര കടയാണ് ഹിന്ദുത്വ പ്രവർത്തകർ അടിച്ചു തകർത്തത്.
പൊലീസ് നോക്കി നിൽക്കെ സംഘടിച്ചെത്തിയ തീവ്ര ഹിന്ദുത്വർ കട ബലംപ്രയോഗിച്ച് തുറക്കുകയും വസ്ത്രങ്ങൾ ഉൾപ്പെടെ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ഏറെ നേരം കഴിഞ്ഞാണ് പൊലീസ് ആക്രമികളെ തടയുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എല്ലാവരെയും വെടിവെച്ച് കൊല്ലണമെന്നും ജയ് ശ്രീറാം തുടങ്ങി മുദ്രാവാക്യവും ഇവർ വിളിക്കുകയും ചെയ്തു. സംഭവത്തിൽ നഹാൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.