യു.പി യില്‍ ക്രിമിനലുകളുടെ ടൂര്‍ണമെന്‍റ് നടക്കുകയായിരുന്നു, യോഗിയാണ് എല്ലാം അവസാനിപ്പിച്ചത് : നരേന്ദ്ര മോദി
ധ്യാൻ ചന്ദ് സ്‌പോർട്ട്‌സ് യൂനിവേഴ്‌സിറ്റിയുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിലെ മുൻഗവർമെന്റുകളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുമ്പ് ഉത്തർപ്രദേശിൽ ക്രിമിനൽസംഘങ്ങൾ അരങ്ങു തകർക്കുകയായിരുന്നു എന്നും യോഗിയാണ് എല്ലാത്തിനും അവസാനമുണ്ടാക്കിയത് എന്നും മോദി പറഞ്ഞു. മീററ്റില്‍ ധ്യാൻ ചന്ദ് സ്‌പോർട്ട്‌സ് യൂനിവേഴ്‌സിറ്റിയുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"മാഫിയകളും ക്രിമിനൽ സംഘങ്ങളും യു.പി യെ കീഴടക്കിയ കാലത്താണ് യോഗി അധികാരത്തിലേറിയത്. മാഫിയാ സംഘങ്ങളുടെ ടൂര്‍ണമെന്‍റ് നടക്കുകയായിരുന്നു ഇവിടെ. ക്രിമിനലുകള്‍ അവരുടെ കളികൾ മുഴുവന്‍ കളിച്ചു.മുൻ ഗവർമെന്റുകൾ മാഫിയകളെ വളരാൻ അനുവദിക്കുകയായിരുന്നു.ജനങ്ങൾ നാട് വിട്ടു പോയി. എന്നാല്‍ യോഗി എത്തിയതോടെ കാര്യങ്ങള്‍ മാറി. ക്രിമിനലുകളെ മുഴുവന്‍ ജയിലിലടച്ച യോഗി ക്രിമിനല്‍ വാഴ്ചക്ക് അറുതി വരുത്തി.മോദി പറഞ്ഞു.
ക്രിമിനലുകള്‍ വീടുകള്‍ക്ക് തീയിടുന്നതടക്കം നിരവധി അനുഭവങ്ങള്‍ മീററ്റിലെ ജനങ്ങള്‍ക്കുണ്ടായിട്ടുണ്ടെന്നും മീററ്റിലെ പെൺകുട്ടികൾ പുറത്തിറങ്ങാൻ ഭയന്നിരുന്ന കാലമുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മീററ്റിലെ പെൺകുട്ടികൾ നാടിന് അഭിമാനകരമാവുന്ന നേട്ടങ്ങൾ കൊണ്ടുവരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.