'നെഹ്‌റു അറിയപ്പെട്ടത് തന്റെ പേരുകൊണ്ടല്ല; പ്രവൃത്തിയിലൂടെയാണ്‌'; നെഹ്‌റു മ്യൂസിയത്തിന്റെ പേര് മാറ്റിയതിൽ രാഹുൽ ഗാന്ധി

നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയുടെ പേര് പ്രൈം മിനിസ്റ്റേർസ് മ്യൂസിയം ആന്റ് ലൈബ്രറി സൊസൈറ്റിയെന്നാണ് മാറ്റിയത്.

Update: 2023-08-17 08:58 GMT
Advertising

ന്യൂഡൽഹി: നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പേര് മാറ്റിയതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. നെഹ്‌റു തന്റെ പേരുകൊണ്ട് മാത്രം അറിയപ്പെട്ട ആളല്ലെന്ന് രാഹുൽ പറഞ്ഞു. നെഹ്‌റു അറിയപ്പെട്ടത് പേരുകൊണ്ട് മാത്രമല്ല, തന്റെ പ്രവർത്തനത്തിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.

നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയുടെ പേര് പ്രൈം മിനിസ്റ്റേർസ് മ്യൂസിയം ആന്റ് ലൈബ്രറി സൊസൈറ്റിയെന്നാണ് പുനർനാമകരണം ചെയ്തത്. സ്വാതന്ത്ര്യദിനത്തിലായിരുന്നു ലൈബ്രറിയുടെ പേരുമാറ്റം.

പേരുമാറ്റത്തിനെതിരെ കോൺഗ്രസ് നേരത്തെ തന്നെ വിമർശനമുന്നയിച്ചിരുന്നു. നെഹ്‌റുവിയൻ പൈതൃകം തുടർച്ചയായി തകർക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിന്റെ ഭാഗമാണ് പുതിയ നടപടിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. നെഹ്‌റുവിന്റെ പൈതൃകത്തെ ഇതിലൂടെ തകർക്കാനാവില്ലെന്നും, വരും തലമുറകളും അദ്ദേഹത്തിന്റെ ആശയങ്ങളിൽ പ്രചോദനമുൾക്കൊള്ളുമെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.

ബ്രിട്ടീഷ് ഭരണകാലത്ത് ഫ്‌ളാഗ്സ്റ്റാഫ് ഹൗസ് എന്നറിയപ്പെട്ടിരുന്ന കെട്ടിടം ബ്രിട്ടീഷ് സൈന്യാധിപന്റെ വസതിയായി ഉപയോഗിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം പ്രധാനമന്ത്രി നെഹ്‌റുവിന്റെ വസതിയായിരുന്ന കെട്ടിടം അദ്ദേഹത്തിന്റെ മരണാനന്തരം മ്യൂസിയമാക്കുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News